പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തു; അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 76000ത്തിലേക്ക്, ട്വിറ്ററിനെതിരെ ആരോപണം
national news
പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തു; അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 76000ത്തിലേക്ക്, ട്വിറ്ററിനെതിരെ ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2019, 12:02 am

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന് ശേഷം സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 76000ത്തിലേക്ക് താഴ്ന്നു. അനുരാഗ് കശ്യപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനുരാഗ് ഇക്കാര്യം പറഞ്ഞപ്പോള്‍ നിരവധി പ്രതികരണങ്ങളാണ് ഉണ്ടായത്. തങ്ങള്‍ അനുരാഗ് കശ്യപിനെ അണ്‍ഫോളോ ചെയ്തിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയാണ് കാണിക്കുന്നതെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ട്വിറ്റര്‍ ബോധപൂര്‍വ്വം അണ്‍ഫോളോ ചെയ്യിക്കുകയാണെന്നും ഈ നടപടി പിന്‍വലിക്കണമെന്നും നിരവധി പേര്‍ ഉദാഹരണസഹിതം പ്രതികരിച്ചു.

 

 

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നടപടിക്ക് ശേഷം രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ