| Monday, 1st June 2020, 3:18 pm

പുതിയ നിര്‍മ്മാണ കമ്പനിയുമായി അനുരാഗ് കശ്യപ്; പങ്കാളികള്‍ ഇവരൊക്കെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ അനുരാഗ് കശ്യപ് തന്റെ പുതിയ സിനിമാ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചു. ഗുഡ് ബാഡ് ഫിലിംസ് എന്നാണ് കമ്പനിയുടെ പേര്. 2018ല്‍ തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഫാന്റം ഫിലിംസ് അനുരാഗ് കശ്യപ് പിരിച്ചു വിട്ടിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ കമ്പനി അനുരാഗ് കശ്യപ് പ്രഖ്യാപിച്ചത്. പുതിയ കമ്പനിയുടെ ലോഗോയും നിര്‍മ്മാണ പങ്കാളികളുടെ പേരും  പങ്കുവെച്ചു.

അനുരാഗ് കശ്യപിന്റെ പുതിയ സിനിമയായ ചോക്ക്ഡ് പുതിയ കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 5ന് സിനിമ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും.

അനുരാഗ് കശ്യപിന്റെ മൂന്നാമത്തെ നിര്‍മ്മാണ കമ്പനിയാണ് ഗുഡ് ബാഡ് ഫിലിംസ്. അനുരാഗ് കശ്യപ് ഫിലിംസ്, ഫാന്റം ഫിലിംസ് എന്നിവയായിരുന്നു നേരത്തെയുണ്ടായിരുന്ന കമ്പനികള്‍.

ഉഡാന്‍, ശൈത്താന്‍, ദ ലഞ്ച് ബോക്‌സുകള്‍ എന്നീ ചിത്രങ്ങളാണ് അനുരാഗ് കശ്യപ് ഫിലിംസ് നിര്‍മ്മിച്ച സിനിമകള്‍. ലൂട്ടേര, മസാന്‍, ക്യൂന്‍ എന്നീ ചിത്രങ്ങളടക്കം നിര്‍മ്മിച്ചത് ഫാന്റം ഫിലിംസ് ആണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more