സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അനുരാഗ് കശ്യപ്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏതെങ്കിലുമൊരു സിനിമയില്‍ മരിക്കുന്ന സീന്‍ ചെയ്യണമെന്ന് അനനുരാഗ് കശ്യപ് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലം വിജയ് ചിത്രം ലിയോയില്‍ ഒരൊറ്റ സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രം താരം അവതരിപ്പിച്ചു.
കൈതിയും വിക്രമും അടുത്തടുത്ത് കണ്ട ശേഷമാണ് തനിക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നിയതെന്നും, ഒരു ഓണ്‍ലാന്‍ ഇന്‍ര്‍വ്യൂവില്‍ അക്കാര്യം സൂചിപ്പിച്ചുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ആ ഇന്റര്‍വ്യൂ റിലീസായ അന്നു തന്നെ ലോകേഷ് തന്നെ വിളിച്ച് സീരീയസായി പറഞ്ഞതാണോ എന്ന് ചോദിച്ചെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
താന്‍ സീരിയസാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ലിയോയില്‍ അങ്ങനെയൊരു വേഷമുണ്ടെന്നും, ഗിരഫ്താര്‍ എന്ന സിനിമയില്‍ രജിനികാന്ത് സിഗരറ്റ് വലിച്ചുകൊണ്ടു വരുന്നത് പോലുള്ള ഇന്‍ട്രോ ആണെന്ന് ലോകേഷ് പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ വെബ് സീരീസായ ബാഡ് കോപ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മിര്‍ച്ചി എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യം പറഞ്ഞത്.
‘വിക്രം സിനിമ റിലീസായി എല്ലാവരും അതിനെക്കുറിച്ച് നല്ലത് പറയുമ്പോള്‍ എനിക്കും ആസിനിമ കാണാന്‍ തോന്നി. കാരണം, കമല്‍ ഹാസന്റെ ഒരു വലിയ ഫാനാണ് ഞാന്‍. വിക്രം കാണുന്നതിന് മുമ്പ് കൈതിയും കൂടി കാണണമെന്ന് ചിലര്‍ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ കൈതിയും വിക്രമും അടുപ്പിച്ച് കണ്ടു. ഓരോ കഥാപാത്രത്തെയും ലോകേഷ് കൊല്ലുന്ന രീതി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
ഇക്കാര്യം ഞാന്‍ ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പറയുകയും ചെയ്തിരുന്നു. ആ ഇന്റര്‍വ്യൂ സ്ട്രീം ചെയ്ത അതേ ദിവസം ലോകേഷ് അത് കണ്ടിട്ട് എന്നെ വിളിച്ചിട്ട്, ഞാന്‍ അത് സീരിയസായി പറഞ്ഞതാണോ എന്ന് ചോദിച്ചു. ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ലിയോയില്‍ ഒരു സീന്‍ ഉണ്ട്, അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു.
ഗിരഫ്താര്‍ എന്ന സിനിമയില്‍ രജിനികാന്ത് സിഗരറ്റ് വലിച്ച് കൊണ്ടു വരുന്നതുപോലെ ഒരു ഇന്‍ട്രോയാണെന്നും ആ സീനില്‍ തന്നെ എന്റെ കഥാപാത്രം മരിക്കുമെന്നും ലോകേഷ് എന്നോട് പറഞ്ഞു. രജിനികാന്തിനെപ്പോലെയുള്ള ഇന്‍ട്രോയാണെന്ന് കേട്ടപ്പോള്‍ ഞാന്‍ കൂടുതലൊന്നും ആലോചിക്കാതെ ഓക്കെ പറഞ്ഞു, ഒരൊറ്റ സീന്‍ മാത്രം ലിയോയില്‍ അഭിനയിച്ചു,’ അനുരാഗ് കശ്യപ് പറഞ്ഞു.
Content Highlight: Anurag Kashyap about his role in Leo movie