ഐ.ഐ.എഫ്.എ അവാര്‍ഡ് നോമിനേഷന്‍ 'ബര്‍ഫി' മുന്നില്‍
Movie Day
ഐ.ഐ.എഫ്.എ അവാര്‍ഡ് നോമിനേഷന്‍ 'ബര്‍ഫി' മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2013, 5:40 pm

ഏറെ ചര്‍ച്ചചെയ്യപ്പെടുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്ത അനുരാഗ് ബസു സംവിധാനം ചെയ്ത “ബര്‍ഫി 2013ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് നോമിനേഷനില്‍ മികച്ച അംഗീകാരം നേടുന്നു. []

ബര്‍ഫിക്ക് പുറമെ “വിക്കി ഡോണര്‍”,”ഗാങ്‌സ് ഔഫ് വാസിപൂറും” മികച്ച നോമിനേഷന്‍ നേടിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പതിനഞ്ചോളം നോമിനേഷനുകളാണ്”ബര്‍ഫിക്ക്” മൊത്തം ലഭിച്ചത്.

സംസാരശേഷിയില്ലാത്ത ആണ്‍കുട്ടിയും, ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. സൂചിത്ത് സിര്‍ക്കര്‍ സംവിധാനം ചെയ്ത കോമഡി ചിത്രമായ “വിക്കി ഡൊണറിന് ഒന്‍പത് നോമിനേഷനുകളാണ് ലഭിച്ചത്.

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം വളരെ വ്യത്യസ്തയുള്ളതായിരുന്നു. ഇത്രത്തോളം നോമിനേഷനുകള്‍ സിനിമകള്‍ക്ക് കിട്ടിയത് അതുകൊണ്ടാണെന്നും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം ഡയറക്ടര്‍ ഷബ്ബാസ് ജോസപ് പറഞ്ഞു.

കോക്ക്‌ടെയില്‍, കഹാനി, പാന്‍സിങ് തോമര്‍, യാഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ജബ്തക്ക് ഹെ ജാന്‍ എന്നീ സിനിമകളും 14 മത് ഐ.ഐ.എഫ് എ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.