Advertisement
DMOVIES
'ഇനിയും കാത്തിരിപ്പിച്ച് ഞങ്ങളെ വട്ടു പിടിപ്പിക്കരുത്'; തെലുങ്കിലേക്ക് വരുന്ന നസ്രിയയോട് അനുപമ പരമേശ്വരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 13, 09:45 am
Friday, 13th November 2020, 3:15 pm

ഹൈദരാബാദ്: തെലുങ്ക് സിനിമയിലേക്ക് ചുവടു വെക്കുന്ന നടി നസ്രിയ നസീമിന് ആശംസകളുമായി തെലുങ്കില്‍ മിന്നും താരമായി മാറിയ നടി
അനുപമ പരമേശ്വരന്‍. ഇതിനേക്കാള്‍ മികച്ചതെന്തെങ്കിലുമുണ്ടോ എന്നാണ് നസ്രിയയും നാനിയും സംവിധായകന്‍ വിവേക് അത്രേയയുടെ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനെകുറിച്ച് ഇന്‍സ്റ്റഗ്രം സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്.

നസ്രിയയുടെ ചിത്രത്തിനായി വളരെ നാളായി കാത്തിരിക്കുകയായിരുന്നെന്നും ഇനിയും നിങ്ങളെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ വട്ടുപിടിപ്പിക്കരുതെന്നും അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലയാളത്തില്‍ നിന്നും തെലുങ്ക് സിനിമാ മേഖലയിലെത്തിയ അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്കിലെ മികച്ച നടിമാരിലൊരാളാണ്. തെലുങ്കില്‍ തിരക്കേറിയ നടി ഒരിടവേളയ്ക്കു ശേഷം അടുത്തിടെ മലയാളത്തില്‍ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിരുന്നു.

നസ്രിയ നസീം ആദ്യമായാണ് തെലുങ്കില്‍ അഭിനയിക്കുന്നത്. യുവതാരം നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.

ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്നാണ് സംവിധായകന്‍ വിവേക് അത്രേയ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight:  Anupama parameswaran on Nazriya nazim