| Wednesday, 25th January 2017, 9:44 am

'ഗ്ലാമര്‍ പോര' രാംചരണ്‍ ചിത്രത്തില്‍ നിന്നും അനുപമ പരമേശ്വരന്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി അനുപമ പരമേശ്വരന്‍ തെലുങ്കില്‍ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. രാംചരണ്‍ നായകനാകുന്ന തെലുങ്ക് ചിത്രമായിരുന്നു ഏറ്റവുമൊടുവിലായി അനുപമ ഏറ്റെടുത്തത്. എന്നാല്‍ ആ ചിത്രത്തില്‍ നിന്നും അനുപമയെ മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അനുപമയെ നായികയാക്കി ഷൂട്ടിങ്ങിനു മുമ്പുള്ള ഒരുക്കങ്ങളെല്ലാം പുരോഗമിക്കവെയാണ് താരത്തെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട കാര്യം അനുപമയും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്നാണ് നടി പറയുന്നത്.


Also Read: ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍.എയായി വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ പഴിചാരുക കമ്യൂണിസ്റ്റുകാരെ: അലന്‍സിയര്‍ 


“രാംചരണിന്റെ ചിത്രത്തിന്റെ ഭാഗമല്ല ഞാനിപ്പോള്‍. ആ പ്രോജക്ടിന്റെ ഫോര്‍മാലിറ്റികളെല്ലാം കഴിഞ്ഞശേഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ അത് ഏറ്റെടുത്ത കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം എനിക്ക് ഒരു കോള്‍ വന്നു. എന്നെ ആ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നാണ് അറിയിച്ചത്. കാരണം എന്താണെന്ന് എനിക്കറിയില്ല. അത് അവരുടെ തീരുമാനമാണ്.” അനുപമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ കൂടുതല്‍ “ഗ്ലാമര്‍” ആയ താരത്തെ നായികയാക്കാമെന്നു പറഞ്ഞാണ് അനുപമയെ ഒഴിവാക്കിയതെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.


Also Read: പെണ്ണിന്റെ അഭിമാനത്തേക്കാള്‍ വിലയുണ്ട് വോട്ടിനെന്ന് ശരത് യാദവ് 


“ഈ പ്രോജക്ടിലേക്ക് കൂടുതല്‍ ഗ്ലാം ഫാക്ടര്‍ കൊണ്ടുവരാന്‍ കഴിയുന്ന നായികയെ വേണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അങ്ങനെ നോക്കുമ്പോള്‍ അനുപമ ഈ ചിത്രത്തിനു പറ്റില്ല. അക്കാരണം കൊണ്ടാണ് അവരെ പുറത്താക്കിയത്.” റിപ്പോര്‍ട്ടില്‍ പറയുന്നു.


Must Read:അത് പാടിയത് ഞാനായിരുന്നു: പക്ഷേ സിനിമയിറങ്ങിയപ്പോള്‍ ശബ്ദം റിമി ടോമിയുടേതായി: ഏറെ വേദനിപ്പിച്ച അനുഭവം ഇതാണെന്ന് മിന്‍മിനി 


We use cookies to give you the best possible experience. Learn more