| Tuesday, 24th March 2020, 10:59 pm

ലോക്ഡൗണില്‍ ദുരിതത്തിലാവുന്ന മനുഷ്യരെ സഹായിക്കാന്‍ 2 കോടി രൂപ നല്‍കി സത്യ നദെല്ലയുടെ ഭാര്യ; തുക തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 വ്യാപനത്തെ തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. ഈ ലോക്ഡൗണ്‍ കാലത്ത് ദുരിതത്തിലകപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരെ സഹായിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ലയുടെ ഭാര്യ അനുപമ വേണുഗോപാല്‍ നദെല്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് കോടി രൂപയുടെ ചെക്ക് അനുപമയുടെ പിതാവും മുന്‍ മുതിര്‍ന്ന ഐ.ഐ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.ആര്‍ വേണുഗോപാല്‍ നല്‍കി. തെലങ്കാന സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നിരവധി പ്രമുഖരാണ് ദരിദ്രരെ സഹായിക്കുന്നതിന് വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും ഒരു ദിവസത്തെ ശമ്പളം ദുരിതാസ്വാ, നിധിയിലേക്ക് നല്‍കി. 48 കോടി രൂപയാണ് എംപ്ലോയീസ് ജോയിന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.

തെലുങ്ക് നടന്‍ നിതിന്‍ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more