അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ കൈമാറിയേക്കും; കോടതി വിധി നിര്‍ണായകം
തിരുവനന്തപുരം: ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ അനുപമക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കുമെന്ന് സൂചന. കുട്ടി അനുപമയുടേതാണെന്ന റിപ്പോര്‍ട്ട് സി.ഡബ്ല്യൂ.സി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
തിരുവനന്തപുരം കുടുംബ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോടതി അനുമതി നല്‍കിയാല്‍ അധികൃതര്‍ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും.
കുഞ്ഞിനെ കൈമാറുന്നതില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ അറിയിച്ചു.
അനുപമയുടേയും പങ്കാളി അജിത്തിന്റെയും കുഞ്ഞിന്റെയും രക്ത സാമ്പിളുകളുടെ ഫലം പോസിറ്റീവാണെന്ന് ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്.
അതേസമയം, സി.ഡബ്ല്യൂ.സി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ക്ഷന്‍ ഡിക്‌ളറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും.
എന്നാല്‍, വലിയ നിയമകുരുക്കുള്ള കേസായതിനാല്‍ കോടതിയുടെ അനുമതിയോടെയാവും നടപടി ക്രമങ്ങള്‍.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദ്ദേശ പ്രകാരമാണ് ഡി.എന്‍.എ പരിശോധന നടത്തിയത്.
ഡി.എന്‍.എ ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിര്‍മ്മല ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടിരുന്നു.
അരമണിക്കൂറോളം സമയമാണ് രക്ഷിതാക്കള്‍ കുഞ്ഞിനൊപ്പം ചെലവിട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം , വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
VIDEO
Content Highlights: Anupama may hand over baby today; The court verdict is decisive