ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും നടി അനുപമ പരമേശ്വരനും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. ബുംറയുടെ കല്യാണം കഴിഞ്ഞതോടെയാണ് ഇതിന് ഒരു അവസാനമുണ്ടായത്. തെലുങ്ക് മീഡിയ വലിയ ചര്‍ച്ചയാക്കിയ വ്യാജ വാര്‍ത്തയെ പറ്റി പ്രതികരിക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ.
‘ഞാനും ബുംറയും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. ഞാന്‍ ബുംറയെ ഫോളോ ചെയ്യുന്നതായിരുന്നില്ല, ബുംറ എന്നെ ഫോളോ ചെയ്യുന്നതായിരുന്നു പ്രശ്‌നം. അദ്ദേഹം വളരെ കുറച്ച് ആളുകളെ മാത്രമേ ഫോളോ ചെയ്യാറുള്ളൂ. ഒരിക്കലെപ്പോഴോ ഞങ്ങള്‍ ഒന്ന് സംസാരിച്ചിട്ടുമുണ്ട്, അത്രേയുള്ളൂ. ഞങ്ങള്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. ജസ്റ്റ് ഫ്രണ്ട്‌സായിരുന്നു.
ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി ഞാന്‍ ഒരിക്കല്‍ അഹമ്മദാബാദില്‍ പോയി. അഹമ്മദാബാദില്‍ ആ സമയത്ത് തന്നെയായിരുന്നു ബുംറയുടെ കല്യാണം. അനുപമ കല്യാണം കൂടാന്‍ പോയെന്ന് ആരെക്കെയോ എഴുതി. ചലനം ചലനം എന്ന ഉറുമിയിലെ പാട്ട് ഞാന്‍ റീല്‍സ് ചെയ്തിട്ടിരുന്നു. തെലുങ്ക് മീഡിയ വിചാരിച്ചത് ഞാന്‍ ഡിപ്രഷനടിച്ച് പാട്ട് പാടിയതാണെന്ന്. ബുംറ കല്യാണം കഴിച്ചത് കൊണ്ട് എന്തോ സങ്കടപ്പെട്ട് പാട്ട് പാടുന്നു എന്ന് പറഞ്ഞ് മീഡിയ അത് അങ്ങ് ഇട്ടു.
എനിക്ക് എന്റെ കാര്യം മാത്രമല്ല പ്രശ്‌നം. ഇന്ത്യയില്‍ എന്നെ അറിയാവുന്ന കുറച്ച് പേരെയുള്ളൂ. പക്ഷേ ലോകം മുഴുവന്‍ അറിയപ്പെടുന്ന താരമാണ് ബുംറ. അദ്ദേഹം കരിയറില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന സമയമാണ്. കോംപ്ലിക്കേഷന്‍സ് ഉണ്ടാക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്ന,’ അനുപമ പറഞ്ഞു.
നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന തെലുങ്ക് ചിത്രം കാര്‍ത്തികേയ 2 ആണ് ഒടുവില്‍ പുറത്ത് വന്ന അനുപമയുടെ ചിത്രം. നിഖില്‍ സിദ്ധാര്‍ത്ഥ നായകനായ ചിത്രം തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കാര്‍ത്തികേയ-2 സെപ്റ്റംബര്‍ 23ന് കേരളത്തിലും റിലീസ് ചെയ്തിരുന്നു. ബോളിവുഡ് താരം അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Anupama is responding to the fake news with jasprit bumrah