| Wednesday, 24th November 2021, 4:44 pm

ഒടുവില്‍ നീതി; അനുപമക്ക് കുഞ്ഞിനെ കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ കടത്തിയ കേസില്‍ അനുപമക്ക് കുഞ്ഞിനെ കൈമാറി. കോടതി നടപടിക്ക് ശേഷം ജഡ്ജിയുടെ ചേമ്പറില്‍ വെച്ചാണ് കുഞ്ഞിനെ നല്‍കിയത്.

കഴിഞ്ഞ ദിവസം അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

കുഞ്ഞിനെ തിരികെ കിട്ടിയതോടെ അനുപമ ഇപ്പോഴത്തെ സമരം അവസാനിപ്പിച്ചേക്കും. എന്നാല്‍ സമര രീതി മാറ്റി കേസിലെ കുറ്റക്കാര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നാണ് അറിയുന്നത്.

സന്തോഷമുണ്ടെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യില്‍ കിട്ടുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നതായും
ഡി.എന്‍.എ പരിശോധന ഫലം പുറത്തുവന്ന ശേഷം അനുപമ പ്രതികരിച്ചിരുന്നു.

കുഞ്ഞിനെ രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെത്തിച്ചിരുന്നു. ആന്ധ്രയില്‍ നിന്നാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കര്‍ശന സുരക്ഷയിലാണ് കുഞ്ഞിനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിലെത്തിച്ചിരുന്നത്.

ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Anupama handed over the baby in a case of child abduction without the mother’s knowledge

We use cookies to give you the best possible experience. Learn more