| Saturday, 27th August 2022, 10:14 am

അവര്‍ താരങ്ങളുടെ പിറകെ പോകുന്നു, അവര്‍ക്കു കഥയൊന്നും വേണ്ട; ബോളിവുഡ് പരാജയങ്ങളില്‍ അനുപം ഖേര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സിനിമകളുടെ തുടര്‍ പരാജയങ്ങളില്‍ തന്റെ അഭിപ്രായം വക്തമാക്കി നടന്‍ അനുപം ഖേര്‍. ബോളിവുഡ് സിനിമകള്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ കഥയ്ക്ക് മുന്‍ഗണന നല്‍കുന്നു. ഇതാണ് ബോളിവുഡ് സിനിമകളുട പരാജയത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡ് v/s സൗത്ത് എന്ന വിഷയത്തില്‍ ഇ ടൈംസ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ സിനിമകള്‍ നിര്‍മിക്കേണ്ടത്. അവരെ അവജ്ഞതയോടെ കാണാന്‍ തുടങ്ങുമ്പോളാണ് പ്രശ്നം. നിങ്ങള്‍ ഒരു നല്ല സിനിമ ചെയ്യുന്നതിലൂടെ പ്രേക്ഷകരോടുള്ള കടമയാണ് നിറവേറ്റുന്നത്. അപ്പോഴാണ് അവര്‍ക്ക് നല്ല സിനിമകള്‍ കാണാന്‍ സാധിക്കുക.

കൂട്ടായ പ്രയത്നത്തിലൂടെയാണ് നല്ല സിനിമകള്‍ ഉണ്ടാകുക എന്ന് തെലുങ്കു സിനിമയില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് മനസിലായി. തെലുങ്കില്‍ ഒരു സിനിമ കൂടി ഞാന്‍ ചെയ്തു. തമിഴിലും ഞാന്‍ ഒരു സിനിമ ചെയ്തു. മലയാളത്തില്‍ ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ്,’ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സൗത്തിനെയും ബോളിവുഡിനും വേര്‍തിരിക്കുകയല്ല പക്ഷെ അവിടുത്തെ സിനിമകളില്‍ അവര്‍ ഹോളിവുഡിനെ പിന്തുടരാന്‍ ശ്രമിക്കുന്നില്ല. കഥയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ബോളിവുഡ് സിനിമകള്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് വലിയ പരാജയങ്ങള്‍ക്ക് കാരണം,’ അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

അനുപം ഖേര്‍ അഭിനയിച്ച തെലുങ്ക് സിനിമ കാര്‍ത്തികേയ 2 മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നേടിയത്. മിസ്റ്ററി അഡ്വെജ്വര്‍ വിഭാത്തില്‍ വന്ന തെലുങ്ക് ചിത്രം കാര്‍ത്തികേയ 2 വില്‍ സപ്പോര്‍ട്ടിങ് റോളിലാണ് താരം എത്തിയിരുന്നത്. അദ്ദേഹത്തിന്റെ തന്നെ കശ്മീര്‍ ഫയല്‍സാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ബോളിവുഡ് ചിത്രം. വന്‍ താര നിര അണിനിരന്ന ഭൂരിഭാഗം ബോളിവുഡ് സിനിമകളും തിയേറ്ററുകളില്‍ പരാജയം നേരിട്ടിരുന്നു.

Content Highlight: anupam kher says Bollywood films give importance to stars while South Indian films give priority to story

Latest Stories

We use cookies to give you the best possible experience. Learn more