യാക്കൂബ് മേമന്‍ വധശിക്ഷ ; സുപ്രീംകോടതിയിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവെച്ചു
Daily News
യാക്കൂബ് മേമന്‍ വധശിക്ഷ ; സുപ്രീംകോടതിയിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st August 2015, 6:27 pm

Prof-Anup-surendra-nathന്യൂദല്‍ഹി: യാക്കൂബ്  മേമന്‍ വധശിക്ഷയില്‍ പ്രതിഷേധിച്ച് സുപ്രീംകോടതിയിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവെച്ചു. ദേശീയ നിയമ സര്‍വ്വകലാശാലയിലെ അധ്യാപകനും വധശിക്ഷ ഗവേഷണ പദ്ധതിയുടെ ഡയറക്ടറുമായ മലയാളി പ്രൊഫസര്‍ സുരേന്ദ്രനാഥാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്ഥാനം രാജിവെച്ചത്. സുപ്രീം കോടതിയില്‍ കറുത്ത മണിക്കൂറുകളാണ് കടന്നു പോയതെന്നാണ് മേമന്‍ വധശിക്ഷയെ കുറിച്ച് സുരേന്ദ്രനാഥ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

“യൂണിവേഴ്‌സിറ്റിയിലെ ഗവേഷണങ്ങളില്‍ ശ്രദ്ധയൂന്നാന്‍ സുപ്രീം കോടതിയിലെ എന്റെ പോസ്റ്റ് ഞാന്‍ രാജിവെക്കുന്നു. അത് എനിക്ക് പലവഴിയില്‍ സ്വാതന്ത്ര്യം തരുന്നു. എന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നതെന്തും എഴുതാനും അത് സ്വാതന്ത്ര്യം തരുന്നു. കഴിഞ്ഞ ആഴ്ച്ചയില്‍ സുപ്രീംകോടതിയിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വരും ദിവസങ്ങളില്‍ ഞാന്‍ ആ സ്വാതന്ത്ര്യം പൂര്‍ണമായും വിനിയോഗിക്കും.” സരേന്ദ്രനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം മെയിലാണ് ഗവേഷണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയി പ്രോഫസര്‍ അനൂപ് സുരേന്ദ്രനാഥ് ചുമതലയേറ്റത്. വധശിക്ഷ ഗവേഷണ പദ്ധതിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത പ്രശംസനീയമാണ്.

I have been contemplating this for a while now for a variety of reasons, but what was played out this week at the…

Posted by Anup Surendranath on Friday, 31 July 2015

It would be silly and naive to see the events of the last 24 hours at the Supreme Court as some triumph of the rule of…

Posted by Anup Surendranath on Wednesday, 29 July 2015