മനുഷ്യന്റെ ജീവിതത്തിലെ നാനാമേഖലകളിലും സ്വാധീനമുള്ള ഒന്നായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പുതിയ അഭിപ്രായങ്ങള്‍ പറയുവാനും അഭിപ്രായങ്ങളും അറിവുമെല്ലാം പങ്കുവെക്കുന്ന ഒരിടമായാണ് മനുഷ്യര്‍ ഭൂരിപക്ഷം മനുഷ്യരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. അതേ സമയം പരസ്പരം വിദ്വേഷം പ്രചരിപ്പിക്കുന്നതിനും അധിക്ഷേപത്തിനും സ്വകാര്യതയിലേക്ക് കടന്നുചെല്ലാനുമൊക്കെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നവരും ഉണ്ട്. ബലാത്സംഗം ചെയ്യുമെന്നും കൊലപ്പടുത്തുമെന്നും ഭീഷണിപ്പെടുത്തുന്നവരും സോഷ്യല്‍ മീഡിയയുടെ ആദ്യ കാലം മുതലേ ഉണ്ട്. അതില്‍ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. അതിനെതിരെ പ്രതികരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് മാത്രം. അത്തരം ലൈംഗിക മനോവൈകൃതമുള്ളവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി അനുമോള്‍.
തനിക്ക് നിരവധി പേര്‍ തങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ അയച്ചു തരുന്നു. അവരെ ബ്ലോക്ക് ചെയ്ത് മടുത്തു. ഇത് അവസാനിപ്പിക്കണമെന്നാണ് അനുമോളുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുമോള്‍ പ്രതികരിച്ചത്.
ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നായി തന്റെ ലൈംഗിക അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുന്നു. ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണിത് എന്നാണ് അയാള്‍ കരുതിയിരിക്കുന്നതെന്നും അനുമോള്‍ പറഞ്ഞു.
ഇനി ആവര്‍ത്തിക്കുകയാണെങ്കില്‍ ഇയാള്‍ക്കെതിരെ താന്‍ സൈബര്‍ ക്രൈം സെല്ലിനെ സമീപിക്കും. മാത്രമല്ല, സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങളയക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം, അറപ്പല്ലാതെ മറ്റൊന്നും ഇത് കൊണ്ട് ഉണ്ടാവില്ല എന്നതാണെന്നും അനുമോള്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.