ഞാന്‍ മമ്മൂക്കയെ ഫുള്‍ വായ്‌നോട്ടമായിരുന്നു, കാലിന്റെ വരെ ഫോട്ടോ എടുത്തുവെച്ചിട്ടുണ്ട്: അനുമോള്‍
Film News
ഞാന്‍ മമ്മൂക്കയെ ഫുള്‍ വായ്‌നോട്ടമായിരുന്നു, കാലിന്റെ വരെ ഫോട്ടോ എടുത്തുവെച്ചിട്ടുണ്ട്: അനുമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 8:06 pm

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് നടി അനുമോള്‍. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗന്നാവ ഒരു യാത്ര എന്ന ചിത്രത്തിലാണ് അനുമോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. തന്റെ ഭാഗങ്ങള്‍ കഴിഞ്ഞാലും മമ്മൂട്ടി കാരവാനിലേക്ക് പോകാതെ അവിടെ നില്‍ക്കുമെന്നും സെറ്റില്‍ മടിയൊന്നുമില്ലാതെ ഫുള്‍ എനര്‍ജിയിലാണെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ പറഞ്ഞു.

‘മമ്മൂക്കയുടെ പെര്‍ഫോമന്‍സ് മുമ്പ് സ്‌ക്രീനിലല്ലേ കണ്ടിട്ടുള്ളൂ. എല്ലാവരും പുറത്ത് പോവാന്‍ പറയുമ്പോഴും ഞാന്‍ മോണിട്ടറിന്റെ അടുത്ത് ഒട്ടി നില്‍ക്കുകയായിരുന്നു, എങ്ങനെയൊക്കെയയാണ് ചെയ്യുന്നത് എന്ന് കാണാന്‍. മമ്മൂക്ക റീടേക്ക് എടുക്കുവോ, അല്ലെങ്കില്‍ ഡയറക്ടര്‍ ഒരു സജഷന്‍ പറഞ്ഞാല്‍ അതെങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്യുന്നത് അങ്ങനയെുള്ള കാര്യങ്ങളൊക്കെ ഞാന്‍ നോക്കുന്നുണ്ടായിരുന്നു.

നമ്മളോട് ഡയറക്ടര്‍ ഒരു സജഷന്‍ പറയുമ്പോള്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്തിട്ടേ ശരിയാക്കത്തുള്ളൂ. ഇവര്‍ക്ക് അത് പറയുമ്പോള്‍ തന്നെ മനസിലായിട്ട് പെര്‍ഫോം ചെയ്യാനൊക്കെ പറ്റുന്നുണ്ട്. ടാലന്റിന് അപ്പുറത്തേക്ക് ബാക്കിയുള്ള ആളുകളോടുള്ള മമ്മൂക്കയുടെ പെരുമാറ്റവും ഡെഡിക്കേഷനുമുണ്ട്.

മമ്മൂക്കയെ പോലൊരു ആള്‍ക്ക് ആ ഷോട്ട് കഴിഞ്ഞ് കാരവാനില്‍ ഇരിക്കാവുന്നതേയുള്ളൂ. പക്ഷേ അവിടെ തന്നെ ഇങ്ങനെ നില്‍ക്കും. എങ്ങനെയൊക്കെയാണ് ബിഹേവ് ചെയ്യുന്നത് എങ്ങനെയൊക്കെയാണ് ആളുകളെ ഹാന്‍ഡില്‍ ചെയ്യുന്നത് എന്നൊക്കെ വളരെ അടുത്ത് നിന്ന് നോക്കിക്കാണാന്‍ പറ്റി എന്നതാണ് ഒരു വലിയ കാര്യം.

മമ്മൂക്ക നമ്മളെക്കാളും എത്രയോ സീനിയറാണ്. നമ്മളൊക്കെ വിളിക്കുമ്പോള്‍ പതുക്കെയാണ് എണീറ്റ് വരുന്നത്. പക്ഷേ അദ്ദേഹം ഫുള്‍ പ്ലസന്റ് ആയി ഹാപ്പിയായി വര്‍ക്ക് ചെയ്യും. അതുകൊണ്ടൊക്കെ തന്നെയാണ് ഇത്രയും കാലം സിനിമയില്‍ നിലനിന്നത്.

ഞാന്‍ ഫുള്‍ വായ്‌നോട്ടം തന്നെയായിരുന്നു. അഭിനയം നോക്കാം, ഡ്രസിങ്ങ് നോക്കാം. ഞാന്‍ മമ്മൂക്കയുടെ കാലിന്റെ വരെ ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ട്, ആരും വിശ്വസിക്കില്ല. ഞാന്‍ മൊത്തത്തില്‍ മമ്മൂക്കയെ സ്‌കാന്‍ ചെയ്‌തോണ്ടിരിക്കുകയായിരുന്നു,’ അനുമോള്‍ പറഞ്ഞു.

Content Highlight: anumol sais she have taken a photo of Mammooka’s leg and no one will believe it