| Monday, 10th August 2015, 4:55 pm

ഇന്ത്യയിലെ വധശിക്ഷ ഒരു ക്രൂര വിനോദം: അനൂപ് സുരേന്ദ്രന്‍ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞങ്ങള്‍ രണ്ട് പഠനങ്ങളാണ് നടത്തിയത്. 2013 ജൂണ്‍ മുതല്‍ 2015 ജനുവരി വരെ നീളുന്നതായിരുന്നു ആദ്യത്തേത്. ഏകദേശം 385ഓളം വരുന്ന വധശിക്ഷ കാത്ത് തടവില്‍ കഴിയുന്നവരെ ഇന്റര്‍വ്യൂ ചെയ്തുകൊണ്ടുള്ള ഒരു പഠനമായിരുന്നു അത്. അതില്‍ തന്നെ ഭീകരവാദത്തിന്റെ പേരില്‍ വധശിക്ഷ കാത്തുകഴിയുന്ന 93.5 ശതമാനം പേരും ദളിതരും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുമാണ്. വധശിക്ഷ കാത്ത് കഴിയുന്ന ബാക്കിയുള്ളവരിലും ബഹുഭൂരിപക്ഷവും കീഴ്ജാതിക്കാരും മതന്യൂനപക്ഷങ്ങളും തന്നെയാണ്.


( മേമന്‍ വിഷയ സമയത്ത് സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്ഥാനം രാജിവെച്ച അനൂപ് സുരേന്ദ്രന്‍ സംസാരിക്കുന്നു)


ഫേസ് ടു ഫേസ് : അനൂപ് സുരേന്ദര്‍


“എങ്ങനെയാണ് തടവുകാര്‍ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നത്, വധശിക്ഷ നല്‍കാന്‍ ന്യായാധിപന്‍മാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്, ഇന്ത്യന്‍ തടവറകളില്‍ വധശിക്ഷ വിധിക്കപ്പെട്ട തടവുകാര്‍ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്, വധശിക്ഷക്ക് വിധേയമാക്കപ്പെടുന്നവരുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം എന്താണ്… എന്നിങ്ങനെ ഒത്തിരിക്കാര്യങ്ങള്‍ വധശിക്ഷയെ കുറിച്ചുള്ള ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് ആവശ്യമുണ്ട്. നമ്മുടെ സദാചാര-ദാര്‍ശനിക മനോഭാവങ്ങള്‍ക്കനുസരിച്ച് “ഞാന്‍ വധശിക്ഷയില്‍ വിശ്വസിക്കുന്നു, നീ വിശ്വസിക്കുന്നില്ല” എന്ന തരത്തിലുള്ള സമീപനങ്ങള്‍ മാത്രം മതിയാകുന്നില്ല.”

ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ജീവിതങ്ങളെ മുന്‍നിര്‍ത്തി ആദ്യമായി ഒരു എമ്പിരിക്കല്‍ പഠന രീതിയിലുള്ള ഗവേഷണ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയാണ് അനൂപ് സുരേന്ദ്രന്‍. അടുത്തകാലത്ത്, വ്യക്തമായി പറഞ്ഞാല്‍ യാക്കൂബ് മേമന്‍ കൊലപാതക സമയത്ത് അനൂപ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മേമന്റെ വധത്തെ തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയുടെ ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്ഥാനം രാജിവെച്ചിരുന്നു. അനൂപ് ഇക്കണോമിക് ടൈംസുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് ചുവടെ:

നിങ്ങള്‍ വധശിക്ഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നത് രാജ്യത്ത് ഏറ്റവും അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ കുറിച്ചാണെന്നര്‍ത്ഥം.

ഇത്തരമൊരു ഗവേഷണ പദ്ധതി ആരംഭിക്കുന്നതിന് താങ്കളെ പ്രേരിപ്പിച്ചത് എന്താണ്?

ഓക്‌സ്‌ഫെഡ് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ പഠന കാലത്ത് തികച്ചും അക്കാദമിക് തലത്തിലാണ് വധശിക്ഷയെ കുറിച്ച് പഠിക്കുന്നതില്‍ എനിക്ക് താല്‍പര്യം തോന്നിത്തുടങ്ങിയത്. അവിടെ നിന്ന് തിരികെ വരുന്ന സമയത്തായിരുന്നു അഫ്‌സല്‍ [ഗുരുവി]ന്റെ വധശിക്ഷ നടപ്പാക്കപ്പെട്ടത്. വധശിക്ഷ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അതില്‍ വളരെ കുറച്ചുമാത്രമേ ഗവേഷണം നടന്നിട്ടുള്ളു എന്ന കാര്യം ആ വധശിക്ഷ നടപ്പാക്കിയ രീതിയില്‍ നിന്നും എനിക്ക് മനസിലായി.

വിഷയത്തെ ചുറ്റിപ്പറ്റി നിറഞ്ഞു നില്‍ക്കുന്നതത്രയും അതിനെ കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപനവും “അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം” എന്ന നിയമ തത്വത്തെ അടിസ്ഥാനമാക്കിയുള്ള കെട്ടുറപ്പില്ലാത്ത കുറേ അപേക്ഷകളും മാത്രമാണ്. എന്നാല്‍ എങ്ങനെയാണ് തടവുകാര്‍ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നത്, വധശിക്ഷ നല്‍കാന്‍ ന്യായാധിപന്‍മാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്, ഇന്ത്യന്‍ തടവറകളില്‍ വധശിക്ഷ വിധിക്കപ്പെട്ട തടവുകാര്‍ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്, വധശിക്ഷക്ക് വിധേയമാക്കപ്പെടുന്നവരുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം എന്താണ്… എന്നിങ്ങനെ ഒത്തിരിക്കാര്യങ്ങള്‍ വധശിക്ഷയെ കുറിച്ചുള്ള ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് ആവശ്യമുണ്ട്. നമ്മുടെ സദാചാര-ദാര്‍ശനിക മനോഭാവങ്ങള്‍ക്കനുസരിച്ച് “ഞാന്‍ വധശിക്ഷയില്‍ വിശ്വസിക്കുന്നു, നീ വിശ്വസിക്കുന്നില്ല” എന്ന തരത്തിലുള്ള സമീപനങ്ങള്‍ മാത്രം മതിയാകുന്നില്ല.

അതെ, അത് ആവശ്യം തന്നെയാണ്. എന്നാല്‍  വധശിക്ഷ ഉപയോഗിക്കേപ്പെടുന്നതിന്റെ ദേശീയവും സാമൂഹ്യവുമായ സാഹചര്യങ്ങള്‍ മുന്നോട്ട് കടന്നുവരേണ്ടതുണ്ട്. ഇന്നുവരെയുള്ള സംവാദങ്ങള്‍ ബൈനറിയില്‍ ഒതുങ്ങുന്നതാണ്.


മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ഇന്ത്യന്‍ പോലീസ് സംവിധാനം ആധുനിക പോലീസ് സംവിധാനമല്ല എന്നും കുറ്റകൃത്യത്തെ കുറിച്ചുള്ള നീതി നിര്‍വ്വഹണ സംവിധാനം ഭീകരമായ വിധം പരിമിതികളുള്ളതാണെന്നും നമുക്കറിയാവുന്നതാണല്ലോ. എന്നിട്ടും വധശിക്ഷയുടെ കാര്യം വരുമ്പോള്‍, അതിനെ പറ്റിയുള്ള വൈകാരികത ഉണരുമ്പോള്‍, പെട്ടെന്ന് നമ്മള്‍ അതേ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തില്‍ വന്‍ വിശ്വാസം പ്രകടിപ്പിക്കുന്നതും കാണാം.


വധശിക്ഷയുടെ പ്രക്രിയകള്‍ പരിശോധിക്കുന്നതിനെ കുറിച്ച് വിശദമാക്കാമോ?

ഒരു നിയമവ്യവസ്ഥയില്‍ ഒരാള്‍ക്ക് വധശിക്ഷപോലെ അതികഠിനമായ ഒരു ശിക്ഷ നല്‍കുമ്പോള്‍ അയാള്‍ക്ക് വധശിക്ഷ കൊടുക്കാന്‍ മാത്രം നിയമ പ്രക്രിയകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ സമഗ്രമാക്കപ്പെട്ടിട്ടുണ്ടോ, അതുപോലെ അത്തരത്തിലുള്ള ഒരു ശിക്ഷ നല്‍കാന്‍ വേണ്ടത്ര അന്വേഷണ പ്രക്രിയകള്‍ പൂര്‍ത്തയാക്കപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരും.

മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ഇന്ത്യന്‍ പോലീസ് സംവിധാനം ആധുനിക പോലീസ് സംവിധാനമല്ല എന്നും കുറ്റകൃത്യത്തെ കുറിച്ചുള്ള നീതി നിര്‍വ്വഹണ സംവിധാനം ഭീകരമായ വിധം പരിമിതികളുള്ളതാണെന്നും നമുക്കറിയാവുന്നതാണല്ലോ. എന്നിട്ടും വധശിക്ഷയുടെ കാര്യം വരുമ്പോള്‍, അതിനെ പറ്റിയുള്ള വൈകാരികത ഉണരുമ്പോള്‍, പെട്ടെന്ന് നമ്മള്‍ അതേ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തില്‍ വന്‍ വിശ്വാസം പ്രകടിപ്പിക്കുന്നതും കാണാം.

യാക്കൂബ്  മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വിഷയങ്ങള്‍ തല്‍ക്കാലത്തെക്ക് മാറ്റിവെച്ച് നോക്കിയാലും ആരാലും അറിയപ്പെടാത്ത, നിയമപരമായി സ്വന്തം പേരില്‍ അഭിഭാഷകനെ വെയ്ക്കാന്‍ കഴിയാത്ത ഒത്തിരിപ്പേര്‍ ഉണ്ട്. അത് കേവലം യാദൃശ്ചികം മാത്രമാണെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല.

താങ്കളുടെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് പറയാമോ?

ഞങ്ങള്‍ രണ്ട് പഠനങ്ങളാണ് നടത്തിയത്. 2013 ജൂണ്‍ മുതല്‍ 2015 ജനുവരി വരെ നീളുന്നതായിരുന്നു ആദ്യത്തേത്. ഏകദേശം 385ഓളം വരുന്ന വധശിക്ഷ കാത്ത് തടവില്‍ കഴിയുന്നവരെ ഇന്റര്‍വ്യൂ ചെയ്തുകൊണ്ടുള്ള ഒരു പഠനമായിരുന്നു അത്. അതില്‍ തന്നെ ഭീകരവാദത്തിന്റെ പേരില്‍ വധശിക്ഷ കാത്തുകഴിയുന്ന 93.5 ശതമാനം പേരും ദളിതരും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുമാണ്. വധശിക്ഷ കാത്ത് കഴിയുന്ന ബാക്കിയുള്ളവരിലും ബഹുഭൂരിപക്ഷവും കീഴ്ജാതിക്കാരും മതന്യൂനപക്ഷങ്ങളും തന്നെയാണ്.

അവരുടെ വിദ്യാഭ്യാസമാകട്ടെ താഴ്ന്ന നിലവാരത്തിലുള്ളതും. 24 ശതമാനം പേര്‍ക്കും സ്‌കൂളിന്റെ പടി കടക്കാനായിട്ടില്ല. അതായത് നിങ്ങള്‍ വധശിക്ഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നത് രാജ്യത്ത് ഏറ്റവും അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ കുറിച്ചാണെന്നര്‍ത്ഥം.

അടുത്തപേജില്‍ തുടരുന്നു


2000 മുതല്‍ 2015വരെ നടന്ന വധശിക്ഷകേസുകളിലെ അവസ്ഥകളുടെ ട്രെന്റ് മാപ്പ് ചെയ്യുകയെന്നുള്ളതായിരുന്നു അത്. ഞെട്ടിക്കുന്നതായിരുന്നു അതിന്റെ ഫലം. ട്രയല്‍ കോര്‍ട്ടുകള്‍ വിധിച്ച വധശിക്ഷകളില്‍ ഓരോ നൂറ് കേസുകളിലും 4.5 ശതമാനം പേരുടെ വധശിക്ഷകള്‍ മാത്രമേ മേല്‍കോടതികള്‍ ശരിവെച്ചിട്ടുള്ളു. 30 ശതമാനം പേരെ ഒന്നുകില്‍ വെറുതേ വിടുകയോ അല്ലെങ്കില്‍ മറ്റു ശിക്ഷകള്‍ കൊടുത്ത് മാറ്റുകയോ ആണ് ചെയ്തിട്ടുള്ളത്. ഇത് കാണിക്കുന്നത് വ്യപകമായ വിധത്തില്‍ വധശിക്ഷ നല്‍കപ്പെട്ടിരുന്നു എന്നതാണ്. ഇതാണ് നിരക്കെങ്കില്‍ അതിനര്‍ത്ഥം മനുഷ്യരെ അനാവശ്യമായി വധശിക്ഷയിലേയ്ക്ക് വലിച്ചിഴക്കുന്നു എന്നു തന്നെയാണ്.



അപ്പോള്‍ രണ്ടാമത്തെ പഠനം?

2000 മുതല്‍ 2015വരെ നടന്ന വധശിക്ഷകേസുകളിലെ അവസ്ഥകളുടെ ട്രെന്റ് മാപ്പ് ചെയ്യുകയെന്നുള്ളതായിരുന്നു അത്. ഞെട്ടിക്കുന്നതായിരുന്നു അതിന്റെ ഫലം. ട്രയല്‍ കോര്‍ട്ടുകള്‍ വിധിച്ച വധശിക്ഷകളില്‍ ഓരോ നൂറ് കേസുകളിലും 4.5 ശതമാനം പേരുടെ വധശിക്ഷകള്‍ മാത്രമേ മേല്‍കോടതികള്‍ ശരിവെച്ചിട്ടുള്ളു. 30 ശതമാനം പേരെ ഒന്നുകില്‍ വെറുതേ വിടുകയോ അല്ലെങ്കില്‍ മറ്റു ശിക്ഷകള്‍ കൊടുത്ത് മാറ്റുകയോ ആണ് ചെയ്തിട്ടുള്ളത്. ഇത് കാണിക്കുന്നത് വ്യപകമായ വിധത്തില്‍ വധശിക്ഷ നല്‍കപ്പെട്ടിരുന്നു എന്നതാണ്. ഇതാണ് നിരക്കെങ്കില്‍ അതിനര്‍ത്ഥം മനുഷ്യരെ അനാവശ്യമായി വധശിക്ഷയിലേയ്ക്ക് വലിച്ചിഴക്കുന്നു എന്നു തന്നെയാണ്.

വധശിക്ഷകാത്ത് കഴിയുന്നവരുടെ അവസ്ഥ എന്താണ്?

മിക്ക ജയിലുകളിലും വധശിക്ഷ കാത്തു കഴിയുന്നവരെ വേറെയായിട്ടാണ് സൂക്ഷിച്ചിട്ടുള്ളത്.

അവരെ ജോലിചെയ്യാനനുവദിക്കുന്നില്ല. കാരണം അത് അങ്ങേയറ്റം പ്രശ്‌നമായാണ് കരുതപ്പെടുന്നത്. മറ്റ് സഹതടവുകാരുമായി ഇടപഴകാനുള്ള അവസരവും നല്‍കുന്നില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റ് തടവുകാരുമായി മാത്രമേ അവര്‍ക്ക് സംവദിക്കാന്‍ അവകാശമുള്ളു. ജീവനോടെയുണ്ടാവുമോ ഇല്ലേ എന്നു ആലോചിച്ച് അവര്‍ ജീവിതം തള്ളി നീക്കുന്നു. ദിവസവും മരണത്തെ പ്രതീക്ഷിച്ചുകൊണ്ടു ജീവിക്കേണ്ടി വരുന്നു.

പലപ്പോഴും നമ്മളത് മറന്നുപോകുന്നു. ഇത്തരത്തില്‍ വധശിക്ഷയുടെ അമിത ഉപയോഗം നിങ്ങള്‍ രേഖപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും അത് അങ്ങേയറ്റം ക്രൂരമാണെന്ന് മനസിലാക്കാവുന്നതാണ്. ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള വധശിക്ഷകളില്‍ അല്ല ഞാന്‍ കൂടുതല്‍ ആശങ്കാകൂലനാവുന്നത്, (അത് ഇതിന്റെ ഭാഗമാണെങ്കിലും) മറിച്ച് വധശിക്ഷ പരമ്പരകളിലേയ്ക്ക് നമ്മള്‍ മനുഷ്യരെ തള്ളിയിടുന്നു എന്നതിലാണ്.


വധശിക്ഷയുടെ അമിത ഉപയോഗം നിങ്ങള്‍ രേഖപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും അത് അങ്ങേയറ്റം ക്രൂരമാണെന്ന് മനസിലാക്കാവുന്നതാണ്. ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള വധശിക്ഷകളില്‍ അല്ല ഞാന്‍ കൂടുതല്‍ ആശങ്കാകൂലനാവുന്നത്, (അത് ഇതിന്റെ ഭാഗമാണെങ്കിലും) മറിച്ച് വധശിക്ഷ പരമ്പരകളിലേയ്ക്ക് നമ്മള്‍ മനുഷ്യരെ തള്ളിയിടുന്നു എന്നതിലാണ്.


വധശിക്ഷയെ കുറിച്ചുള്ള താങ്കളുടെ വീക്ഷണം എന്താണ്?

ഇന്ത്യയില്‍ വധ ശിക്ഷ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായതും ന്യായവുമായ വഴികളില്ല. ഇത് കൈകാര്യം ചെയ്യുന്നത് അസാധ്യമാക്കുന്ന ഘടനാപരമായ ചില ഗൗരവ പ്രശ്‌നങ്ങളും ഇവിടെയുണ്ട്.

ഒരാളുടെ സദാചാര-രാഷ്ട്രീയ-ദാര്‍ശനിക നിലപാടുകള്‍ക്കതീതമാണ് ഇത്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ വധശിക്ഷ കൈകാര്യം ചെയ്യുന്ന രീതി പക്ഷപാതപരമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഈ ഒരു ശിക്ഷ വളരെ ശരിയായ വിധം നടപ്പാക്കാന്‍ ഒരു ഭരണഘടനാപരമായ വഴിയുമില്ല എന്നതാണ് വാസ്തവം. വധശിക്ഷ തീര്‍ച്ചയായും ക്രൂരവിനോദമാണിവിടെ.

ഏറ്റവും പുതിയ വിഷയമായ യാക്കൂബ് മേമന്റെ വധത്തിന്റെ കാര്യത്തിലും ഇത് പാലിക്കപ്പെടേണ്ടതല്ലേ?

ഏറ്റവും അവസാനത്തെ ഹരജി മേമന് വധ ശിക്ഷ നല്‍കണോ വേണ്ടയോ എന്നതിലല്ല. മറിച്ച് അദ്ദേഹത്തിന്റെ മരണ വാറന്റിലെ നിയമ പ്രശ്‌നത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നാതാണ്; അതായത് സമയം, സ്ഥലം, തൂക്കിക്കൊല്ലുന്ന തീയതി മുതലായ കാര്യങ്ങള്‍.


വ്യക്തിയെന്ന തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ധതടവുകാരുടെപ നിരാശയുടെ ആഴവും കടുത്ത നിസ്സഹായാവസ്ഥയും എനിക്ക് താങ്ങാനാവുന്നതല്ല. ഇത് ഒരു പ്രോജക്ട് മാത്രമാണെന്ന് അവരോട് ആവര്‍ത്തിക്കുകയല്ലാതെ അവരെ ഒരു തരത്തിലും സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല.


ഡത്ത് വാറന്റ് നല്‍കുമ്പോള്‍ ചില നടപടിക്രമങ്ങളും പാലിക്കപ്പടേണ്ടതുണ്ട്. ഇതിലെ ഒരു പ്രധാന പ്രശ്‌നം എന്ന് പറയുന്നത് ഈ നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടോ എന്നതാണ്. രണ്ടാമത്തെ പ്രശ്‌നം, മേമന്റെ ദയാ ഹര്‍ജി തള്ളിയതിനെ ചലഞ്ച് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചോ എന്നുള്ളതാണ്. കോടതി പരിഗണിക്കേണ്ട സുപ്രധാന വിഷയങ്ങളായിരുന്നു ഇത്. അവ കോടതി തങ്ങളുടെ ചിന്തയ്ക്ക് അനുയോജ്യമെന്ന നിലയില്‍ പരിഗണിക്കുകയാണ് ചെയ്തത്.

താങ്കളുടെ രാജി ഒരു പ്രതിഷേധമായിരുന്നു എന്നതിനെ കുറിച്ച്…

നൊ കമെന്റ്‌സ്…

താങ്കളുടെ ഏത് കണ്ടെത്തലാണ് ഏറ്റവും ആശ്ചര്യജനകമായി താങ്കള്‍ക്ക് തോന്നുന്നത്?

വ്യക്തിയെന്ന തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ [തടവുകാരുടെ] നിരാശയുടെ ആഴവും കടുത്ത നിസ്സഹായാവസ്ഥയും എനിക്ക് താങ്ങാനാവുന്നതല്ല. ഇത് ഒരു പ്രോജക്ട് മാത്രമാണെന്ന് അവരോട് ആവര്‍ത്തിക്കുകയല്ലാതെ അവരെ ഒരു തരത്തിലും സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല.

കോടതി തന്നെ പറയുന്നു വെറും 4.5 ശതമാനം പേര്‍ മാത്രമേ വധശിക്ഷക്ക് അര്‍ഹിക്കുന്നുള്ളു എന്ന്. ഇത് പറയുമ്പോഴും എന്തിന് ഇത്രയധികം ആള്‍ക്കാരെ ഇതിനിരയാക്കുന്നു എന്നത് എന്നെ അമ്പരപ്പിക്കുന്നു. വെറും 4.5 ശതമാനം പേര്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷയ്ക്കായി 95% പേരും അനാവശ്യമായി പീഡനങ്ങള്‍ അനുഭവിക്കുന്നു എന്ന വസ്തുത വളരെ സ്വീകാര്യമായി നിലനില്‍ക്കുന്ന ഒരു സമൂഹമാണിതെങ്കില്‍ നമുക്കതില്‍ ഒരുപാടിടപെടാനുണ്ട്.

കടപ്പാട് : ഇക്കണോമിക് ടൈംസ്‌

We use cookies to give you the best possible experience. Learn more