| Tuesday, 11th September 2018, 11:49 am

ഇത്രേം ഗ്യാപ് മതിയോ? ; ടോവിനോയുമായി ഗ്യാപ് ഇട്ട് നില്‍ക്കണമെന്ന ആരാധകന്റെ ഉപദേശത്തിന് അനു സിത്താരയുടെ മാസ് മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ടോവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലെ ചില ലിപ് ലോക് രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

മായാനദിക്ക് പിന്നാലെ തീവണ്ടിയിലും ടോവിനോയുടെ ലിപ്‌ലോക് രംഗങ്ങള്‍ വന്നതോടെ മലയാളത്തിലെ ലിപ്‌ലോക് നായകനായാണ് ചിലര്‍ ടോവിനോയെ ട്രോളിയത്.


സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല; സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകള്‍


ഇതിന് പിന്നാലെ ടോവിനോയുടെ അടുത്ത ചിത്രത്തിലും ഇത്തരം രംഗങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യവുമായി ചില ട്രോളന്‍മാര്‍ ഇറങ്ങുകയുംചെയ്തു.

ടോവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനിലെ നായികയായ അനു സിത്താരയോട് ഉപദേശവുമായായിരുന്നു ചിലര്‍ ഇറങ്ങിയത്. അനു സൂക്ഷിക്കണമെന്നും ടോവിനോയെ പേടിക്കണമെന്നുമായിരുന്നു ചിലരുടെ ഉപദേശം.

“” ചേച്ചീ ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ് ഇട്ടു നിന്നാല്‍ മതി”” എന്നായിരുന്നു അനുവിന്റെ ഫേസ്ബുക്ക് പേജില്‍ പോയി ഒരാള്‍ കമന്റ് ചെയ്തത്.

എന്നാല്‍ ഇതിന് പിന്നാലെ തന്നെ “”ഇത്രേം മതിയോ”” എന്ന് ചോദിച്ച് ടോവിനോയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയായിരുന്നു മറുപടിയായി അനു സിത്താര പോസ്റ്റ് ചെയ്തത്. ഇതോടെ അനുവിന്റെ മാസ് മറുപടി ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തി.

We use cookies to give you the best possible experience. Learn more