മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് നടി അനു സിത്താര. മമ്മൂട്ടിയോടുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് അനു സിത്താര. മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോയാണ് തന്റെ വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രമെന്നും ഓരോ പ്രാവശ്യം കാണുമ്പോഴും സെല്‍ഫിയെടുക്കുമെന്നും ആ സെല്‍ഫിയാണ് പ്രൊഫൈല്‍ ചിത്രമായി വെക്കാറുള്ളതെന്നും അനു സിത്താര പറയുന്നു.
മമ്മൂട്ടി അക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് തന്നോട് ചോദിച്ചിട്ടുണ്ടെന്നും അനു പറഞ്ഞു. കുട്ടിക്കാലം മുതല്‍ മമ്മൂട്ടി ഫാന്‍ ആണെന്നും വീട്ടുകാരും അങ്ങനെയാണെന്നും അനു സിത്താര കൂട്ടിച്ചേര്‍ത്തു.
‘എല്ലാ നടന്മാരെയും ഇഷ്ടമാണെങ്കിലും വലിയൊരു മമ്മുക്ക ഫാന്‍ ആണ് ഞാന്‍. മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോയാണ് എന്റെ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രം. ഓരോ പ്രാവശ്യം കാണുമ്പോഴും പറ്റുമെങ്കില്‍ സെല്‍ഫി എടുക്കും. അപ്പോഴേ പ്രൊഫൈല്‍ ചിത്രം മാറ്റു.
മമ്മുക്ക പോലും ഇത് അടുത്താണ് ശ്രദ്ധിച്ചത്. ‘നീ എനിക്കൊപ്പമുള്ള പ്രൊഫൈല്‍ ചിത്രം മാത്രമേ ഇടുകയുള്ളോ? എന്ന് ചോദിച്ചു.
ഈ ആരാധന ഇപ്പോള്‍ തുടങ്ങിയതല്ല, കുട്ടിക്കാലത്തേ കടുത്ത മമ്മൂട്ടി ഫാനാണ്. ഞാന്‍ മാത്രമല്ല വീട്ടില്‍ എല്ലാവരും. സിനിമയില്‍ വന്നപ്പോള്‍ ആ ഇഷ്ടം കൂടി.
കഥപറയുമ്പോള്‍ സിനിമയിലെ ക്ലൈമാക്‌സ് സീനില്‍ മമ്മൂക്ക കുട്ടികളുടെ ഇടയില്‍ കൂടി നടന്നു പോയ സീന്‍ ഇല്ലേ? വയനാട്ടിലെ തിയേറ്ററില്‍ ഇരുന്ന് ആ സിനിമ കണ്ടപ്പോള്‍ നടന്നു പോയത് എന്റെ അടുത്തുകൂടിയാണെന്ന് തോന്നിയിരുന്നു.
അന്ന് ഞാന്‍ സിനിമയിലെത്തും എന്നൊന്നും ഓര്‍ത്തിട്ട് പോലും ഇല്ല. ദുരെ നിന്ന് ഒന്നു കണ്ടാല്‍ മതി എന്നായിരുന്നു അന്നത്തെ സ്വപ്നം. കല്യാണം കഴിഞ്ഞ് ഞാന്‍ വിഷ്ണുവേട്ടനോടു യാത്ര പോണമെന്നോ ആഭരണങ്ങള്‍ വാങ്ങി തരണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. ഒരൊറ്റ ആഗ്രഹമേ പറഞ്ഞിട്ടുള്ളു, ദുരെ നിന്നായാലും മമ്മൂക്കയെ ഒന്നു കാണിച്ചു തരണം,’ അനു സിത്താര പറയുന്നു.
Content highlight: Anu Sithara talks about Mammootty