അഴകിയ രാവണനില്‍ തുടങ്ങിയ ഒരു ഫാന്‍ഗേളിന്റെ വളര്‍ച്ച; അനു സിത്താരയുടെ വീഡിയോ വൈറല്‍
Entertainment news
അഴകിയ രാവണനില്‍ തുടങ്ങിയ ഒരു ഫാന്‍ഗേളിന്റെ വളര്‍ച്ച; അനു സിത്താരയുടെ വീഡിയോ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th September 2023, 9:01 am

സിനിമാ ഇന്‍ഡസ്ട്രിക്കുള്ളിലെ ഏറ്റവും വലിയ മമ്മൂട്ടി ആരാധകരില്‍ ഒരാളാണ് അനു സിത്താര. താരത്തിന്റെ മമ്മൂട്ടി ആരാധന സിനിമക്കകത്തും പുറത്തും ഒരുപോലെ പ്രസിദ്ധമാണ്.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അനു സിത്താര പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം തന്റെയും വളര്‍ച്ച കാണിക്കുന്ന ആനിമേറ്റഡ് വീഡിയോ അനു സിത്താര പങ്കുവെച്ചത്. അച്ഛനും അമ്മക്കുമൊപ്പം ചെറിയ കുട്ടിയായിരിക്കെ തിയേറ്ററില്‍ അഴകിയ രാവണന്‍ കാണുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഇതിനൊപ്പം 1996 എന്ന വര്‍ഷവും എഴുതി കാണിക്കുന്നുണ്ട്.

ഇതിന് ശേഷം 2010 ഇറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് ടി.വിയില്‍ കാണിക്കുന്നു, ഇത് കാണുന്ന സ്‌കൂള്‍ യൂണിഫോമിട്ട അനുവുമുണ്ട്. 2014 ആവുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയേറ്ററില്‍ രാജാധിരാജ കാണുന്ന അനു സിത്താരയെ ആണ് കാണിക്കുന്നത്. 2018ല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന അനുവിലാണ് വീഡിയോ അവസാനിക്കുന്നത്.

ഫാനെന്നൊക്കെ പറഞ്ഞാല്‍ ഇതാണെന്നും ഓരോ വര്‍ഷവും വെറൈറ്റി ആശംസകളിടുന്ന ഒരു കട്ട ആരാധിക എന്നുമൊക്കെയാണ് അനു സിത്താരയുടെ വീഡിയോക്ക് വരുന്ന കമന്റുകള്‍.

72ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളറിയിച്ച് സിനിമാ, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വര്‍ഷത്തേതുമെന്ന പോലെ ഇത്തവണയും ആരാധകര്‍ അദ്ദേഹത്തിന് വീടിന് മുന്നില്‍ ഒത്തുകൂടിയിരുന്നു. ഇത്തവണ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

View this post on Instagram

A post shared by Anu Sithara (@anu_sithara)

ജിയോ ബേബിയുടെ കാതല്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ്, ഡിനോ ഡെന്നീസിന്റെ ബസൂക്ക, രാഹുല്‍ സദാശിവന്റെ ഭ്രമയുഗം എന്നിവയാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: Anu Sithara shared a special video on Mammootty’s birthday