| Friday, 17th May 2019, 12:44 pm

പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലീമാണ്: അച്ഛന്റേയും അമ്മയുടേതും വിപ്ലവ വിവാഹം: അനു സിത്താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നോമ്പെടുക്കുന്ന, നിസ്‌കരിക്കുന്ന ആളാണ് താനെന്ന് നടി അനു സിത്താര. അച്ഛന്‍ അബ്ദുള്‍ സലാമിന്റേയും അമ്മ രേണുകയുടേതും വിപ്ലവ വിവാഹമായിരുന്നെന്നും താന്‍ ജനിച്ച ശേഷണാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയതെന്നും അനു സിത്താര പറയുന്നു. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.

‘ ഒരു രഹസ്യം കൂടി പറയാം. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലീം ആണ്. അമ്മ ഞങ്ങളെ നിസ്‌ക്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്’- അനു സിത്താര പറയുന്നു.

താന്‍ ജനിച്ച ശേഷമാണ് ഇരുവീട്ടുകാരും ഒന്നിച്ചതെന്നും അതുകൊണ്ട് ഹാപ്പിയായത് താനും അനിയത്തിയുമാണെന്നും അനു സിത്താര പറയുന്നു. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

ടോവിനോ നായകനാകുന്ന ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു ,ദിലീപ് നായകനാകുന്ന ശുഭരാത്രി, മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം എന്നിവയാണ് അനു സിത്താരയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍

2013 ല്‍ പോട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിലയിലെത്തുന്നത്.

തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടര്‍ന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more