കാസര്‍കോട്: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ഏറെ നാളത്തെ ജനകീയ പ്രതിഷേധത്തിന് ശേഷം അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക.
സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, യൂത്ത്കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ സമരത്തിലായിരുന്നു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജ് ഐങ്ങോത്ത് അടക്കമുള്ളവര്‍ നിരാഹാര സമരവും നടത്തിയിരുന്നു.
Read Also : പ്രതിഷേധം “പിണക്ക”മാക്കി മനോരമ; തലക്കെട്ടില്‍ സ്ത്രീവിരുദ്ധതയും
കാസര്‍കോട് എം.പി പികരുണാകരനും എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും ശക്തമായ പ്രതിഷേധമാണ് നടത്തിയത്.
സമരക്കാര്‍ രാജ്യസഭാ എം.പി വി.മുരളീധരന് നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നാണ് താത്കാലികായി സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിറക്കിയത്.
അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍ഗോഡും ആലപ്പുഴയിലും സ്റ്റോപ് അനുവദിച്ചതായി റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചതായി പി.കരുണാകരന്‍ പറഞ്ഞു. സ്റ്റോപ് അനുവദിക്കുന്നില്ലെങ്കില്‍ ജുലായ് 1 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഞാന്‍ നേരത്തെ ബഡപ്പെട്ടവരെ അറിയിച്ചിരുന്നെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.