വാലന്റൈന്‍സ് ദിനത്തില്‍ തന്റെ വ്യത്യസ്തമായ ആശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. തന്റെ പഴയ ചില ഓര്‍മകള്‍ കൂടി പങ്കുവെച്ചാണ് ആന്റണി തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒമ്പത് വര്‍ഷം മുമ്പ് തൊഴില്‍ രഹിതനായ താനും ജോലിയുള്ള പങ്കാളിയും കൂടി പ്രണയദിനം ആഘോഷിക്കാന്‍ പോയതിനെ കുറിച്ചാണ് താരം പോസ്റ്റില്‍ പറയുന്നത്. അന്ന് ബില്ല് വന്നപ്പോള്‍ താന്‍ മുങ്ങിയെന്നും പിന്നീട് ബസ് സ്റ്റോപ്പിലാണ് പൊങ്ങിയതെന്നും ആന്റണി പറഞ്ഞു.
View this post on Instagram
‘ഒരു ഒമ്പത് വര്‍ഷം മുമ്പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍…. ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്‌റ്റോപ്പിലാണ്,’ ആന്റണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സ്‌കൂള്‍ കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നു ആന്റണി വര്‍ഗീസും പങ്കാളി അനീഷയും. 2021 ഓഗസ്റ്റിലായിരുന്നു ഇരുവരും വിവാഹിതരായത്. അനീഷ വിദേശത്ത് നഴ്‌സായി ജോലിചെയ്യുകയാണ്.
വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ പൂവനാണ് ആന്റണി വര്‍ഗീസിന്റെ ഏറ്റവും പുതിയ സിനിമ. സിനിമയില്‍ ഹരി എന്ന കഥാപാത്രമായിട്ടാണ് താരമെത്തിയത്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
CONTENT HIGHLIGHT: ANTONY VARGHESE VALENTINES DAY INSTAGRAM POST