ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ആന്റണി വര്‍ഗീസ്. ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത് പെപ്പെ എന്നാണ് ഇപ്പോള്‍ ആന്റണി വര്‍ഗീസ് അറിയപ്പെടുന്നത്. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ സിനിമകളിലൂടെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ പെപ്പെക്ക് സാധിച്ചു.
ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിച്ച ചിത്രമാണ് കൊണ്ടല്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ആന്റണി വര്‍ഗീസ് നായകാനായെത്തുന്ന ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം രാജ് ബി.ഷെട്ടിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സെപ്റ്റംബര്‍ 13ന് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
കന്നഡയിലെ അറിയപ്പെടുന്ന സംവിധായകനും അഭിനേതാവുമാണ് രാജ് ബി. ഷെട്ടി. അദ്ദേഹത്തിന്റെ ഗരുഡ ഗമന വൃഷഭ വാഹന കന്നഡയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങങ്ങളിലൊന്നാണ്. രാജ് ബി. ഷെട്ടി ഇനിയൊരു ചിത്രം ചെയ്യുമ്പോള്‍ അത് കാണാന്‍ തന്നെ വിളിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ് പെപ്പെ പറയുന്നു.
‘പുള്ളിയെ പറ്റി പറയേണ്ട കാര്യമില്ലല്ലോ, എല്ലാവര്‍ക്കും അറിയുന്നതല്ലേ, ഞാന്‍ അദ്ദേഹത്തോട് ഒരു കാര്യം ചോദിച്ചിട്ടുണ്ട്. അത് നടക്കുമോ ഇല്ലയോ
എന്നൊന്നും അറിയില്ല. സാര്‍ അവിടെ കന്നടയില്‍ ഒരു സിനിമ ഡയറക്ട് ചെയ്യുമ്പോള്‍ എനിക്ക് ആ പ്രോസസ് കാണാന്‍, എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ കാണാന്‍ വേണ്ടിയിട്ട് എന്നെ വിളിക്കണമെന്ന് പറഞ്ഞിട്ടുണ്ട്,’ ആന്റണി വര്‍ഗീസ് പെപ്പെ പറയുന്നു.
Content Highlight: Antony Varghese Talks About Raj B Shetty