2017ല്‍ അങ്കമാലി ഡയറീസിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ആന്റണി വര്‍ഗീസ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ലിജോമോള്‍ ജോസും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
തമിഴില്‍ നടന്‍ സൂര്യയോടൊപ്പം അഭിനയിച്ച നടിയാണ് ലിജോമോള്‍ ജോസ്. 2021ല്‍ ഇറങ്ങിയ ജയ് ഭീമില്‍ ആയിരുന്നു ലിജോ സൂര്യയോടൊപ്പം അഭിനയിച്ചത്. ഇപ്പോള്‍ ലിജോമോളെ കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ്. ദാവീദിന്റെ ഷൂട്ടിങ് സമയത്ത് താന്‍ ലിജോയോട് സൂര്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചിരുന്നെന്നും പക്ഷെ ഒന്നും പറഞ്ഞു തന്നില്ലെന്നും പെപ്പെ പറയുന്നു.
വളരെ സപ്പോര്‍ട്ടീവായ നടിയാണ് ലിജോമോളെന്നും വളരെ സിമ്പിളായ നടി കൂടെയാണെന്നും നടന്‍ പറഞ്ഞു. ദാവീദിന്റെ സമയത്ത് തങ്ങള്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചും ആന്റണി വര്‍ഗീസ് പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഞാന്‍ ചെന്നിട്ട് ലിജോയോട് നീ എങ്ങനെയാണ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. പക്ഷെ പറഞ്ഞു തന്നില്ല (ചിരി). പക്ഷെ അവസാനമൊക്കെയായപ്പോള്‍ പറഞ്ഞു തന്നു. അവള്‍ എന്താണ് ചെയ്യുന്നതെന്ന് പറഞ്ഞു തന്നിരുന്നു.
അവസാന ദിവസമായപ്പോഴാണ് പറഞ്ഞത്. വളരെ സപ്പോര്‍ട്ടീവായ നടിയാണ് ലിജോമോള്‍. വളരെ സിമ്പിളായ നടി കൂടെയാണ്. ഞാന്‍ അങ്ങോട്ട് സപ്പോര്‍ട്ട് ചെയ്തു, അവള്‍ എനിക്ക് ഇങ്ങോട്ട് തിരിച്ചും സപ്പോര്‍ട്ട് നല്‍കി,’ ആന്റണി വര്‍ഗീസ് പറഞ്ഞു.
ദാവീദ്:
ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദീപു രാജീവനും വിഷ്ണുവും ചേര്‍ന്നാണ്. സെഞ്ച്വറി മാക്സ് ജോണ്‍ & മേരി പ്രൊഡക്ഷന്‍സും പനോരമ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ആന്റണി വര്‍ഗീസിനും ലിജോമോള്‍ ജോസിനും പുറമെ വിജയരാഘവന്‍, സൈജു കുറുപ്പ്, കിച്ചു ടെല്ലസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Antony Varghese Talks About Lijomol Jose