എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരാളോട് പ്രണയം തോന്നിയതെന്നും എന്നാല്‍ പേടി കാരണം തുറന്ന് പറയാന്‍ പറ്റിയില്ലെന്നും നടന് ആന്റണി വര്‍ഗീസ്. പിന്നീട് വര്‍ഷങ്ങളോളം ആ പ്രണയം മനസില്‍ കൊണ്ട് നടന്നെന്നും താരം പറഞ്ഞു. കോളേജിലെത്തിയതിന് ശേഷം ഒരു വര്‍ഷം അച്ചന് പട്ടത്തിന് പോയെന്നും ആന്റണി പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു എനിക്ക് ആദ്യത്തെ ക്രഷ് ഉണ്ടാകുന്നത്. പക്ഷെ ഞാന്‍ പേര് പറയുന്നില്ല. ഇനി ഞാന്‍ പേര് പറഞ്ഞിട്ട് അവളുടെ കുടുംബം എങ്ങാനും കലങ്ങിയാലോ എന്നാണ് എന്റെ പേടി. ഞാന്‍ പഠിച്ച ട്യൂഷന് ക്ലാസില്‍ വന്നുകൊണ്ടിരുന്ന ഒരു കുട്ടിയാണ്. എനിക്ക് അന്ന് അവളെ ഭയങ്കര ഇഷ്ടമായിരുന്നു.
ശരിക്കും പറഞ്ഞാല്‍ അതൊരു വണ്‍ വേ പ്രണയമായിരുന്നു. ഈ കഴിഞ്ഞിടയില്‍ ഞാന്‍ പിന്നെയും അവളെ കണ്ടിരുന്നു. ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞ് അവള്‍ക്കൊരു കുട്ടിയുമായി. വീണ്ടും കണ്ടപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞിരുന്നു എനിക്ക് അവളെ ഭയങ്കര ഇഷ്ടമായിരുന്നുവെന്ന്.
കാരണം എന്താണെന്ന് വെച്ചാല്‍ അന്നൊക്കെ പ്രണയം തുറന്ന് പറയാന്‍ ഭയങ്കര പേടിയായിരുന്നു. ശരിക്കും പറഞ്ഞാല്‍ തുറന്ന് പറയാനുള്ള മടിയില്ല പേടി തന്നെയാണ് അതിന്റെ കാരണം. സത്യത്തില്‍ എനിക്ക് അവളോട് ഭയങ്കര ഇഷ്ടമായിരുന്നു. ഡിഗ്രി ഫസ്റ്റ് ഇയര്‍ വരെയൊക്കെ ആ പ്രണയം ഞാന്‍ മനസില്‍ കൊണ്ടുനടന്നിരുന്നു.
എന്നാല്‍ അതിനിടയില്‍ ഒരു തവണ ഞാന്‍ സെമിനാരിയില്‍ പോയി. അങ്ങനെ ആ പ്രണയം ഡൗണായി പോയി. ഒരു വര്‍ഷം ഞാന്‍ പോകാതെ വന്നപ്പോള്‍ അവള് ആണെങ്കില്‍ സീനിയറാവുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അവളുടെ പിന്നാലെ നടക്കുന്നത് പയ്യെ പയ്യെ അങ്ങോട്ട് കുറച്ചു.
അതൊക്കെ കഴിഞ്ഞിട്ട് കുറേ വര്‍ഷങ്ങളായി. പക്ഷെ പിന്നീട് ഒരു തവണ ഞാന്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ അവള് കൊച്ചിനെയും കൊണ്ടൊക്കെ വന്നിരിക്കുന്നു. അപ്പോഴത്തെ എന്റെ അവസ്ഥയൊന്നും പറയാന്‍ പോലും പറ്റില്ല. ശരിക്കും ഞാന്‍ ദൈവത്തെ വിളിച്ച് പോയി. എന്തായാലും അതൊക്കെ കാണുമ്പോള്‍ നമുക്കൊരു വിഷമം ഉണ്ടാകുമല്ലോ. സ്വാഭാവികമായും കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ,’ ആന്റണി വര്‍ഗീസ് പറഞ്ഞു.
അതേസമയം അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈലയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ആന്റണിയെ കൂടാതെ നന്ദു, സോന ഒലിക്കല്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നിഖില്‍ പ്രേംരാജിന്റെ ആനപ്പറമ്പില്‍ വേള്‍ഡ് കപ്പാണ് താരത്തിന്റെ തിയേറ്ററിലെത്തിയ അവസാന സിനിമ. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
content highlight: antony varghese talks about his first love in school days