| Tuesday, 10th September 2024, 8:03 pm

ഓണം തൂക്കാന്‍ പെപ്പെയുടെ അടുത്ത ഇടിപടം; കൊണ്ടല്‍ അപ്‌ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവതാരം ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത സിനിമയാണ് ‘കൊണ്ടല്‍’. സെപ്റ്റംബര്‍ 13ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

കടലിന്റെയും തീരദേശ ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു. വലിയ ഹൈപ്പിനിടയില്‍ പുറത്ത് വരുന്ന ഈ ആക്ഷന്‍ ചിത്രം രചിച്ചിരിക്കുന്നത് അജിത് മാമ്പള്ളി, റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നയ്ക്കല്‍ എന്നിവരാണ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് കൊണ്ടല്‍ നിര്‍മിച്ചത്. ആന്റണി വര്‍ഗീസ് പെപ്പെക്ക് പുറമെ കന്നഡ താരം രാജ് ബി. ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്

ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍. സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലി, രാഹുല്‍ രാജഗോപാല്‍, അഫ്സല്‍ പി.എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും കൊണ്ടലില്‍ അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം – ദീപക് ഡി. മേനോന്‍, സംഗീതം – സാം സി.എസ്., എഡിറ്റിങ് – ശ്രീജിത്ത് സാരംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – വിനോദ് രവീന്ദ്രന്‍, ആക്ഷന്‍ – വിക്രം മോര്‍, കലൈ കിങ്സണ്‍, തവാസി രാജ്, കലാസംവിധാനം – അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പു, വസ്ത്രാലങ്കാരം – നിസാര്‍ റഹ്‌മത്, മേക്കപ്പ് – അമല്‍ കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, പി.ആര്‍.ഒ.- ശബരി.

Content Highlight: Antony Varghese Pepe’s Kondal Movie Update

We use cookies to give you the best possible experience. Learn more