| Sunday, 25th August 2024, 12:20 pm

ആർ.ഡി.എക്സിന്റെ ചരിത്രം ആവർത്തിക്കുമോ, ഓണത്തല്ലിനായി പെപ്പെ വരുന്നു; കൊണ്ടലിന്റെ ഇടിവെട്ട് ടീസർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവതാരം ആന്റണി വർ​ഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. ആർ.ഡി.എക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്.

കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിന്റെ ഹൈലൈറ്റ് കടലിൽ വെച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഒരു ഗംഭീര ആക്ഷൻ ചിത്രമാണ് പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നതെന്ന സൂചനയാണ് ഇപ്പോൾ റിലീസ് ചെയ്ത ടീസറും തരുന്നത്. ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയേറ്ററുകളിലെത്തും.

ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി.ഷെട്ടിയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ,

അഭിറാം രാധാകൃഷ്ണന്‍, പി.എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി.എച്ച്, റാം.കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്.

റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി. മേനോൻ, സംഗീതം- സാം സി. എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, ആക്ഷൻ – വിക്രം മോർ, കലൈ കിങ്‌സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ – വിനോദ് രവീന്ദ്രൻ, കലാസംവിധാനം – അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം – നിസാർ റഹ്മത്, മേക്കപ്പ് – അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, പി.ആർ.ഒ- ശബരി.

Content Highlight: Antony Vargesese’s New Movie Kondal , Teaser Out

We use cookies to give you the best possible experience. Learn more