ഒരു അടങ്ങാത്ത മോഹത്തിന്റെ പുറത്താണ് ഞങ്ങൾ ആ ചിത്രം ചെയ്തത്, ചരിത്രം ആവർത്തിച്ചു: ആന്റണി പെരുമ്പാവൂർ
Entertainment
ഒരു അടങ്ങാത്ത മോഹത്തിന്റെ പുറത്താണ് ഞങ്ങൾ ആ ചിത്രം ചെയ്തത്, ചരിത്രം ആവർത്തിച്ചു: ആന്റണി പെരുമ്പാവൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 9:55 pm

മലയാളത്തിൽ നിരവധി വിജയചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് സിനിമാസ്. നരസിംഹം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ചിത്രമായ സിനിമയിലൂടെ ആരംഭിച്ച ആശീർവാദ് സിനിമാസ് രസതന്ത്രം, ദൃശ്യം, സ്പിരിറ്റ്‌ തുടങ്ങിയ മികച്ച ചിത്രങ്ങളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

സംവിധായകൻ ജോഷിയോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് അതിയായ ആഗ്രഹം കൊണ്ടാണ് നരൻ എന്ന ചിത്രം ആശിർവാദ് നിർമിക്കുന്നതെന്നും സത്യൻ അന്തിക്കാടിന്റെ രസതന്ത്രവും അങ്ങനെ ചെയ്ത ചിത്രമാണെന്നും ആശിർവാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂർ പറയുന്നു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആശീർവാദ് അതിനുമുമ്പ് ജോഷിസാറിന്റെ സംവിധാനത്തിൽ ഒരു സിനിമയെടുത്തിട്ടുണ്ടായിരുന്നില്ല. അതിനുശേഷവും ചിത്രത്തിനായുള്ള ചർച്ചകൾ നിരന്തരം ഞങ്ങൾ നടത്താറുണ്ട്, പലതും വർക്കൗട്ടായി വന്നില്ല.

അതുപോലെതന്നെയാണ് സത്യൻചേട്ടൻ സംവിധാനം ചെയ്‌ത രസതന്ത്രവും ഇന്നത്തെ ചിന്താവിഷയവും ആശീർവാദ് നിർമിച്ചത്. മലയാളത്തിൽ ഒത്തിരി ഹിറ്റ് ചിത്രങ്ങൾ തീർത്ത കൂട്ടുകെട്ട് ആവർത്തിക്കണമെന്ന അടങ്ങാത്ത മോഹമായിരുന്നു അതിനുപിന്നിൽ. ചരിത്രം ആവർത്തിക്കാൻ ആ കൂട്ടുകെട്ടിന് കഴിഞ്ഞു.

സത്യൻസാറിനൊപ്പം സിനിമ ചെയ്യുമ്പോൾ ഒന്നും ചിന്തിക്കാനില്ല, ഒപ്പം ഒരാളായി നിന്നു കൊടുത്താൽ മതി. എല്ലാം അദ്ദേഹം ഏറ്റെടുത്തുകൊള്ളും. പക്കാ കൊമേഴ്സ്യൽ ചിത്രങ്ങൾക്കിടയിൽ പരദേശി എന്ന ചിത്രം നിർമിച്ചിരുന്നു. അത് ആശീർവാദിന്റെ ബാനറിലല്ല. എ ആൻഡ് എ പ്രൊഡക്‌ഷൻസിൻ്റെ ബാനറിലാണ് ഞങ്ങൾ നിർമിച്ചത്. ആ നീക്കം ബോധപൂർവമായിരുന്നു.

കാരണം സ്ഥിരം കൊമേഴ്‌സ്യൽ ചിത്രങ്ങൾ ഇറക്കുന്ന ബാനറിൽ നിന്ന് അത്തരമൊരു ചിത്രമിറങ്ങി, അടുത്ത ആശീർവാദിൻ്റെ സിനിമ വരുമ്പോൾ അതും ആഗണത്തിലുള്ളതാകുമോ എന്ന് പ്രേക്ഷകർക്ക് സംശയം വരും. അത് പേടിച്ചിട്ടാണ് ബ്രാൻഡ് മാറ്റി പരീക്ഷിച്ചത്,’ആന്റണി പെരുമ്പാവൂർ പറയുന്നു.

 

Content Highlight: Antony Perumbavoor Talk About Rasathanthram Movie