കൊച്ചി: മലയാളത്തിലെ നമ്പര്‍ വണ്‍ നിര്‍മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍. മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരന്‍ കൂടിയാണ് അദ്ദേഹം.
മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങള്‍ ആശിര്‍വാദിന്റെതായിട്ടുണ്ട്. നിര്‍മാണത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയ നാള്‍ മുതല്‍ ചെറിയ റോളുകളില്‍ ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചിരുന്നു.
കിലുക്കം മുതല്‍ 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ മുഴുനീള കഥാപാത്രമായും ആന്റണി അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ താരസംഘടനയായ അമ്മയിലും ആന്റണി പെരുമ്പാവൂര്‍ അംഗത്വമെടുത്തു. ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി അമ്മ സംഘടനയില്‍ അംഗത്വമെടുത്തത്.
നേരത്തെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും ആന്റണി പ്രവര്‍ത്തിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Antony Perumbavoor takes membership in AMMA