'ലാലേട്ടന്റെ ആ ഹിറ്റ് മൂവിയുടെ കഥ ആദ്യം കേട്ടത് എന്റെ ഭാര്യയും മക്കളുമാണ്, ശേഷമാണ് ലാലേട്ടന്‍ കേട്ടത്' ;ആന്റണി പെരുമ്പാവൂര്‍
Entertainment
'ലാലേട്ടന്റെ ആ ഹിറ്റ് മൂവിയുടെ കഥ ആദ്യം കേട്ടത് എന്റെ ഭാര്യയും മക്കളുമാണ്, ശേഷമാണ് ലാലേട്ടന്‍ കേട്ടത്' ;ആന്റണി പെരുമ്പാവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd December 2020, 12:32 pm

ആശിര്‍വാദ് പ്രെഡക്ഷന്‍സ് എന്ന നിര്‍മാണകമ്പനിയുടെ സാരഥി സ്ഥാനത്തിരിക്കുന്ന ആന്റണി പെരുമ്പാവൂര്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകളും ഏറെ പ്രസിദ്ധമാണ്.

മോഹന്‍ലാലിനോട് തനിക്കുള്ള അടുപ്പത്തെക്കുറിച്ചും സിനിമാ നിര്‍മാണത്തെക്കുറിച്ചും തുറന്നു പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍. പല സിനിമാക്കഥകളും കുടുംബത്തിനൊപ്പമിരുന്നാണ് കേള്‍ക്കാറുള്ളതെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

‘ഭാര്യ ശാന്തിയും മക്കളും സിനിമാപ്രേമികളാണ്. എല്ലാവരുടെയും സിനിമകള്‍ അവര്‍ കാണും. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമായ ദൃശ്യത്തിന്റെ കഥ ജിത്തു ജോസഫ് ആദ്യം പറയുന്നത് എന്റെ ഭാര്യയോടും മക്കളോടുമാണ്. ജിത്തു ജോസഫ് എന്റെ ഫാമിലി ഫ്രണ്ടായിരുന്നു. ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ പറയുന്നു.

ദൃശ്യത്തിന്റെ കഥയെക്കുറിച്ച് തന്നോട് പറഞ്ഞത് ഭാര്യയും മക്കളുമാണെന്നും പിന്നീട് ആ കഥ ജിത്തുവില്‍ നിന്ന് കേട്ടപ്പോള്‍ തനിക്കും ഇഷ്ടമായെന്നും ആന്റണി പറഞ്ഞു.

ദൃശ്യത്തിന്റെ കഥ മോഹന്‍ലാലിനോട് പറഞ്ഞത് താനാണെന്നും ചിത്രം ഇത്രയധികം ഹിറ്റായിമാറുമെന്ന് അറിയില്ലായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ പിന്നീട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ദൃശ്യത്തിന്റെ വിജയം വലിയ പ്രചോദനമായെന്നും സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണ്ടെല്ലാം ലാലേട്ടന്റെ എല്ലാ കാര്യങ്ങളും താനാണ് നോക്കിയിരുന്നതെന്നും ഈയടുത്തകാലത്താണ് അതിന് മാറ്റം വന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Antony Perumbavoor shares experience about drisyam movie