| Thursday, 2nd January 2025, 8:00 am

ആ ചിത്രത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഒരിക്കലും മറക്കില്ല, ആവേശം അണപൊട്ടുകയായിരുന്നു: ആന്റണി പെരുമ്പാവൂർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് ഫിലിംസ്. നരസിംഹം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ സിനിമ നിർമാണം തുടങ്ങിയ ആശിർവാദ് സ്പിരിറ്റ്‌, രസതന്ത്രം തുടങ്ങിയ മികച്ച സിനിമകളും മലയാളത്തിന് നൽകിയിട്ടുണ്ട്.

മലയാളത്തിൽ ഏറ്റവും ഹൈപ്പിലെത്തിയ ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയതായിരുന്നു. മലയാളത്തിൽ ഏറ്റവും ബഡ്ജറ്റിൽ ഇറങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആശീർവാദ് സിനിമാസ്.

നരസിംഹം എന്ന എന്ന സിനിമയിലൂടെയാണ് മലയാളികൾ ആന്റണിയെ പെരുമ്പാവൂർ എന്ന പേര് സ്‌ക്രീനിൽ കാണാൻ തുടങ്ങിയത്. ഒരുപാട് ആന്റണിമാരുള്ള മലയാള സിനിമയിൽ തന്നെ തിരിച്ചറിയാനാണ് പേരിനൊപ്പം പെരുമ്പാവൂരെന്ന് ചേർത്തതെന്ന് പറയുകയാണ് ആന്റണി. നരസിംഹം തിയേറ്ററിൽ നിന്ന് കണ്ട അനുഭവം ഒരിക്കലും മറക്കില്ലെന്നും ജീവിതത്തിൽ ഏറ്റവും കൂടുതൽ വളർന്നത് മോഹൻലാലിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉസ്താദ് സിനിമ നടക്കുമ്പോഴാണ് നരസിംഹം എന്ന സിനിമയുടെ ആലോചനകൾ തുടങ്ങുന്നത്. ഷാജികൈലാസും രഞ്ജിത്തുമെല്ലാം അന്ന് ഉസ്താദിനൊപ്പമുള്ളവരായിരുന്നു. അത്ര വലിയൊരു സിനിമ ഒറ്റയ്ക്ക് ചെയ്യാനുള്ള രീതിയിൽ ഉയർന്നിരുന്നില്ല. അന്നത്തെ പ്രൊഡക്ഷൻ കൺട്രോളർ സച്ചിയേട്ടനുമായി ചേർന്നായിരുന്നു ആലോചനകൾ തുടങ്ങിയത്. അദ്ദേഹം മരണപ്പെട്ടപ്പോൾ പ്രൊജെക്ട് ഏറ്റെടുക്കേണ്ടിവന്നു.

നരസിംഹത്തോടെയാണ് ആന്റണിയെന്ന പേരിനൊപ്പം പെരുമ്പാവൂർ എന്ന് ചേർക്കുന്നത്. ഒരുപാട് ആന്റണിമാരുള്ള സിനിമാ മേഖലയിൽ നരസിംഹം നിർമിച്ച ആന്റണിയെ തിരിച്ചറിയാൻ വേണ്ടിയാണ് അത്തരമൊരു പ്രയോഗം നടത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം റിലീസ് ദിവസം എറണാകുളത്തെ കവിത തിയേറ്ററിൽ നിന്നാണ് നരസിംഹം കണ്ടത്.

ആവേശം അണപൊട്ടി തിയേറ്ററിലുയർന്ന അന്നത്തെ ആർപ്പുവിളികൾ ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്. അത്തരം അനുഗ്രഹങ്ങളും സ്വകാര്യ സന്തോഷങ്ങളും ഏറെയുണ്ട്. ആയുസിൽ ഏറ്റവും കൂടുതൽ ആർക്കൊപ്പമാണ് വളർന്നതെന്ന് ചോദിച്ചാൽ മോഹൻലാൽ സാറിനൊപ്പം എന്നേ പറയാനുള്ളൂ, അവരുടെ കുടുംബത്തിനൊപ്പമാണ് എന്റെ യാത്ര,’ആന്റണി പെരുമ്പാവൂർ പറയുന്നു.

Content Highlight: Antony Perumbavoor About Narasimham Movie

We use cookies to give you the best possible experience. Learn more