| Saturday, 7th April 2018, 8:54 pm

'പഴയതുപോലെ പാരമ്പര്യം പറഞ്ഞ് ഒറ്റയ്ക്കുനില്‍ക്കാമെന്ന് കരുതേണ്ട'; മോദി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കുരുക്ഷേത്ര യുദ്ധത്തിന് തയ്യാറാവണമെന്നും എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പഴയതുപോലെ പാരമ്പര്യം പറഞ്ഞ് ഒറ്റയ്ക്കു നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധ്യമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് ആന്റണിയുടെ അഭിപ്രായപ്രകടനം.

“ദേശീയ തലത്തില്‍ പണ്ടെത്തേതുപോലെ പാരമ്പര്യം പറഞ്ഞ് ഒറ്റയക്ക് നില്‍ക്കാന്‍ സാധ്യമല്ല. പ്രായോഗികമായ വിട്ടുവീഴ്ച്ചയോടെയുള്ള കൂട്ടായ്മ ഉണ്ടാക്കും. ഇതിനുള്ള കാറ്റ് വീശി തുടങ്ങിയിട്ടുണ്ട്.”


Also Read:  വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു


ഫാസിസത്തിനും മോദി ഭരണത്തിനും അന്ത്യം കുറിക്കാന്‍ കുരുക്ഷേത്ര യുദ്ധത്തിന് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല, വി.എം സുധീരന്‍, മുല്ലപള്ളി രാമചന്ദ്രന്‍, വി.ഡി സതീശന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ജനങ്ങളെ ശരിയാക്കി കൊണ്ടിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

“കേരള സര്‍ക്കാര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തോക്കും ലാത്തിയും ഉപയോഗിച്ചാല്‍ ജനങ്ങള്‍ പിണറായിയെ കൈകാര്യം ചെയ്യും”- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more