| Thursday, 25th August 2022, 2:04 pm

മെസിയില്‍ ദൈവത്തിന്റെ കൈകളുണ്ട്; അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ റോണോ മെയ്ന്‍ ആകുമായിരുന്നു; മുന്‍ യുണൈറ്റഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനയുടെയും പി.എസ്.ജിയുടെയും സൂപ്പര്‍താരമായ ലയണല്‍ മെസിയെ വാനോളം പുകഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അറ്റാക്കറായിരുന്ന ആന്റോണിയൊ വലെന്‍സിയ. മെസി യൂണീക്കാണെന്നും ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര തലത്തിലും ഇരുവരും കൊമ്പുകൊര്‍ത്തിട്ടുണ്ട്. ഡുവെല്‍സില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം മെസി വലെന്‍സിയയെ മറികടന്ന് മുന്നേറിയിരുന്നു. എന്നാല്‍ മെസിയോട് അദ്ദേഹത്തിന് ആരാധന മാത്രമേയുള്ളു. അര്‍ജന്റൈന്‍ മാധ്യമമായ ഒലെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെസി യൂണീക്കാണെന്നും അദ്ദേഹത്തിന് ദൈവത്തിന്റെ കരസ്പര്‍ശമുണ്ടെന്നും ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ മികച്ച താരമാണെന്നും വലെന്‍സിയ കൂട്ടിച്ചേര്‍ത്തു. റൊണാള്‍ഡോക്ക് ആകെയുള്ള നെഗറ്റീവ് എന്ന് പറയുന്നത് അദ്ദേഹം മെസിയുടെ കാലഘട്ടത്തില്‍ കളിച്ചു എന്നതാണെന്നും വലെന്‍സിയ പറഞ്ഞു.

‘മെസി യൂണീക്കാണെന്നും; അവന് ദൈവത്തിന്റെ സ്പര്‍ശമുണ്ട്, നാം അത് തിരിച്ചറിയണം. ഒരു കളിക്കാരന്‍ വേറിട്ടുനില്‍ക്കുമ്പോള്‍, അവനെ തിരിച്ചറിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം മെസി ചരിത്രത്തിലെ ഏറ്റവും മികച്ച ഒരാളാണ്. ക്രിസ്റ്റ്യാനോ-മെസ്സി മത്സരത്തിന്റെ സമയത്ത്, ക്രിസ്റ്റ്യാനോയുടെ മോശം കാര്യം മെസി എതിര്‍വശത്ത് ഉണ്ടായിരുന്നു എന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെസി- റോണോ കമ്പാരിസണ്‍ ഫുട്‌ബോള്‍ ഉള്ളടത്തോളം കാലം നിലനില്‍ക്കുന്നതാണ്. ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന ഇരുവരിലും ആരാണ് ബെസ്‌റ്റെന്ന് കണ്ടെത്തുന്നത് ഏതൊരു ഫുട്‌ബോള്‍ നിരീക്ഷകനും പാടായിരിക്കും.

Content Highlight: Antonio Valencia says Lionel Messi is Unique and Touched by goal

We use cookies to give you the best possible experience. Learn more