‘കളിക്കളത്തില്‍ കടുത്ത എതിരാളികളെ പ്രതിരോധിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാലണ്ടിനെ പ്രതിരോധിക്കുക എന്നുള്ളത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം അവന് നല്ല ഉയരമുണ്ട് അതുകൊണ്ടുതന്നെ കളിക്കളത്തില്‍ ഉയരമുള്ള കളിക്കാര്‍ക്കെതിരെ ഡിഫന്‍ഡ് ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. എന്നാല്‍ മെസിയെ പോലുള്ള താരങ്ങളെ പ്രതിരോധിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വലിയ ഉയരമുള്ള താരങ്ങള്‍ക്കെതിരെ കളിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം,’ റൂഡിഗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലായിരുന്നു റൂഡിയും ഹാലണ്ടും പരസ്പരം മുഖാമുഖം വന്നത്.
റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യുവില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദിന്റെ മണ്ണില്‍ 4-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
Throwback to when Rudiger did this to Erling Haaland in the Champions League 😭
ഈ സീസണില്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ടീമിലെ സ്ഥിരസാന്നിധ്യമാണ് ഈ ജര്‍മന്‍ സെന്റര്‍ ബാക്ക്. ഈ സീസണില്‍ ലോസ് ബ്ലാങ്കോസിനൊപ്പം 21 മത്സരങ്ങളിലും റൂഡിഗര്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.
അതേസമയം ഏര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി മിന്നും ഫോമിലാണ് കളിക്കുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഈ സീസണില്‍ 19 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ഹാലണ്ട് സ്വന്തമാക്കിയിട്ടുള്ളത്.
Content Highlight: Antonio Rudiger talks who is the toughest opponent faced in the pitch.