അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കെത്തിയതിന് പിന്നാലെ അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഫുട്‌ബോള്‍ ലോകത്തെ തന്റെ ജൈത്രയാത്ര തുടരുകയാണ്. അരങ്ങേറ്റ മത്സരത്തില്‍ അവസാന നിമിഷം ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ മെസി രണ്ടാം മത്സരത്തില്‍ ഡബിളടിച്ചിരുന്നു. മെസിയുടെ ഒരു അസിസ്റ്റിനും സാക്ഷിയായ ചൊവ്വാഴ്ച നടന്ന ലീഗ് കപ്പ് മത്സരത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ 4-0നാണ് ഇന്റര്‍ മയാമി വിജയിച്ചത്.
വിജയ ഗോളിന് ശേഷം ഇന്റര്‍ മയാമിയുടെ സഹ ഉടമയും മുന്‍ ഇംഗ്ലീഷ് താരവുമായ
ഡേവിഡ് ബെക്കാമും മെസിയുടെയും ബന്ധം സൂചിപ്പിക്കുന്ന ഒരു വീഡിയോ
ശ്രദ്ധനേടിയിരുന്നു. രാണ്ടാം ഗോളിന് ശേഷം രണ്ട് കയ്യും ആകാശത്തേക്ക് ഉയര്‍ത്തിയ പതിവ് സെലിബ്രേഷന് ശേഷം, തന്റെ വലത് കൈ ബെക്കൊമിന് നേരെ ഉയര്‍ത്തിപ്പിടിക്കുന്ന ആംഗ്യമാണ് മെസി കാണിക്കുന്നത്.
ഈ സെലിബ്രേഷനെ പ്രമുഖ അമേരിക്കന്‍ സൂപ്പര്‍ ഹീറോ സിനിമയിലെ പ്രധാന
കഥാപാത്രമായ തോറിനോട് ഉപമിച്ചിരിക്കുകയാണിപ്പോള്‍ മെസിയുടെ പങ്കാളി അന്റോണല റൊക്കൂസോ. മെസിയുടെ ആക്ഷന്‍ ചിത്രത്തിന് മുകളില്‍ തോര്‍സ് ഡേ എന്ന സ്റ്റിക്കര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചാണ് അന്റോണല റൊക്കൂസോ ഇക്കാര്യം പ്രകടിപ്പിച്ചത്. മെസിയുടെ മക്കള്‍ ഈ മാര്‍വല്‍ കഥാപാത്രത്തിന്റെ വലിയ ആരാധകരാണ്. അതിന്റെ ഭാഗമാണ് ഈ ആഘോഷമെന്ന് ദി ഡെയലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മയാമിക്കായി നായകനായി അരങ്ങേറ്റം കൂടിയായിരുന്നു രണ്ടാം മത്സരം.
ആദ്യ 22 മിനിറ്റില്‍ത്തന്നെ മെസി ഇരട്ട ഗോള്‍ നേടാന്‍ മെസിക്കായി. മുന്‍ ബാഴ്‌സാ താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്സിന്റെ നീക്കത്തില്‍ നിന്നായിരുന്നു ആദ്യഗോള്‍ പിറന്നത്. ആദ്യം തൊടുത്തപ്പോള്‍ പന്ത് പോസ്റ്റില്‍തട്ടി തെറിച്ചു. കളിയുടെ 78ാം മിനിട്ടില്‍ താരത്തെ പിന്‍വലിച്ചിരുന്നു. ആഗസ്റ്റ് 21നാണ് മയാമിയുടെ അടുത്ത മത്സരം.
Content Highlight: Antonella Roccuzzo likens Messi’s ‘special type of action’ to Thor