സ്പാനിഷ് വമ്പന്‍മാരായ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍ തന്റെ ഫുട്‌ബോള്‍ കഴിവിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇ.എസ്.പി.എന്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഗ്രീസ്മാന്‍ ഇത് വെളിപ്പെടുത്തിയത്.
തന്നിലുള്ള മികച്ച താരത്തെ സൃഷ്ടിക്കുന്നതിനായി ആറ് വ്യത്യസ്ത താരങ്ങളിലുള്ള ഗുണങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നു ഫ്രഞ്ച് താരം.
— 𝐓𝐡𝐞 𝐒𝐩𝐨𝐫𝐭𝐢𝐧𝐠 𝐍𝐞𝐰𝐬 Argentina 🇦🇷 (@sportingnewsar) December 7, 2023
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളിക്കളത്തില്‍ ഉള്ള കരുത്താണ് ഗ്രീസ്മാന്‍ തെരഞ്ഞെടുത്തത്. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയില്‍ നിന്നും മികച്ച ടെക്‌നിക്‌സ് ആണ് ഫ്രഞ്ച് താരം സ്വീകരിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ പാസ്സിങ്ങും സ്പാനിഷ് താരം സെര്‍ജിയോ ബസ്‌ക്വറ്റ്‌സിന്റെ ബുദ്ധിയും ഗ്രീസ്മാന്‍ തെരഞ്ഞെടുത്തപ്പോള്‍ കളിക്കളത്തില്‍ സഹിഷ്ണുതയോടെ കളിക്കാൻ സെലാലെദ്ദീൻ കൊക്കാ തിരഞ്ഞെടുക്കുകയായിരുന്നു.
മൈതാനത്ത് മികച്ച വേഗത ലഭിക്കാന്‍ ഫ്രഞ്ച് മുന്‍ താരവും ആഴ്സണല്‍ ഇതിഹാസവുമായ തിയറി ഒന്റിയെ തെരഞ്ഞെടുത്തു. അതേസമയം മികച്ച ഫിനിഷിങ്ങിനായി സീരി എ ഇതിഹാസം ഫിലിപ്പോ ഇന്‍സാഗിയെയും ഗ്രീസ്മാന്‍ പറഞ്ഞു.
സ്പാനിഷ് വമ്പന്‍മാരായ അത്‌ലെറ്റിക്കോ മാഡ്രിഡിനായി 2014ല്‍ അരങ്ങേറ്റം കുറിച്ച അന്റോണിയോ ഗ്രീസ്മാന്‍ ഒമ്പത് സീസണുകളാണ് അത്‌ലെറ്റിക്കോക്കായി ബൂട്ട് കെട്ടിയത്. പാനിഷ് ക്ലബ്ബിനൊപ്പം ഒരു അവിസ്മരണീയമായ കരിയര്‍ ആണ് ഫ്രഞ്ച് സ്ട്രൈക്കര്‍ കെട്ടിപ്പടുത്തുയര്‍ത്തിയത്. 369 മത്സരങ്ങളില്‍ നിന്നും 170 ഗോളുകളാണ് ഗ്രീസ്മാന്‍ നേടിയിട്ടുള്ളത്.
എന്നാല്‍ ഇടക്കാലത്ത് ബാഴ്സലോണക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2019ലാണ് അത്‌ലെറ്റിക്കോ മാഡ്രിഡില്‍ നിന്നും ഗ്രീസ്മാന്‍ ക്യാമ്പ്‌നൗവിലേക്ക് ചേക്കേറിയത്. ബാഴ്സക്കായി 102 മത്സരങ്ങളില്‍ നിന്നും 35 ഗോളുകളാണ് ഗ്രീസ്മാന്‍ സ്വന്തമാക്കിയത്. എന്നാല്‍ വീണ്ടും തന്റെ പഴയ തട്ടകമായ അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് താരം ചേക്കേറുകയായിരുന്നു.
ഈ സീസണില്‍ മിന്നും ഫോമിലാണ് ഗ്രീസ്മാന്‍ കളിക്കുന്നത്. ആദ്യ 14 മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളും ഒരു അസിസ്റ്റും ഫ്രഞ്ച് സ്ട്രൈക്കര്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.
നിലവില്‍ ലാ ലിഗയില്‍ 14 മത്സരങ്ങളില്‍ നിന്നും 31 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗ്രീസ്മാനും കൂട്ടരും.
ലാ ലിഗയില്‍ ഡിസംബര്‍ പത്തിന് അല്‍മേരിയക്കെതിരെയാണ് അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ അടുത്ത മത്സരം.
Content Highlight: Antoine Griezmann talks he want six players qualities for a perfect footballer.