ലാ ലിഗയിൽ അത്‌ലറ്റികോ മാഡ്രിഡ്-ഗെറ്റാഫെ മത്സരം സമനിലയിൽ. ആറ് ഗോളുകൾ കണ്ട മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ അത്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി ഇരട്ട ഗോൾ നേടി മികച്ച പ്രകടനമാണ് ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ നടത്തിയത്.
ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. അത്‌ലറ്റികോ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ലൂയിസ് അരഗോണസിന്റെ നേട്ടത്തിനൊപ്പമാണ് ഗ്രീസ്മാൻ തന്റെ പേരെഴുതിചേർത്തത്. 173 ഗോളുകളാണ് ഗ്രീസ്മാൻ സ്പാനിഷ് വമ്പന്മാർക്കായി നേടിയിട്ടുള്ളത്. 44′, 69′ മിനിട്ടുകളിലായിരുന്നു ഫ്രഞ്ച് സൂപ്പർ താരത്തിന്റെ തകർപ്പൻ ഗോളുകൾ പിറന്നത്.
അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സിവിറ്റാസ് മെട്രോപൊളിറ്റിയൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-5-2 എന്ന ഫോർമേഷനിലാണ് ആതിഥേയർ കളത്തിലിറങ്ങിയത്. 4-4-2 എന്ന ശൈലിയായിരുന്നു ഗെറ്റാഫെ പിന്തുടർന്നത്.
അന്റോയിൻ ഗ്രീസ്മാൻ (44′, 69′), അൽവരോ മൊറാട്ട (63′) എന്നിവരാണ് അത്‌ലറ്റികോ മാഡ്രിഡിനായി ഗോളുകൾ നേടിയത്. അതേസമയം മറുഭാഗത്ത് മായൊറൽ (53′, 90+3), റോഡ്രിഗസ് (87′) എന്നിവരായിരുന്നു ഗെറ്റാഫയുടെ സ്‌കോറർമാർ.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
സമനിലയോടെ 17 മത്സരങ്ങളിൽ നിന്നും 11 വിജയവും രണ്ട് സമനിലയും നാല് തോൽവിയുമായി 35 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അത്‌ലറ്റികോ മാഡ്രിഡ്. ലാ ലിഗയിൽ ഡിസംബർ 23ന് സെവിയ്യക്കെതിരെയാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ അടുത്ത മത്സരം.
Content Highlight: Antoine Griezmann create a record in Atletico Madrid.