ഫ്രാന്‍സിന് വേണ്ടി 2017 മുതല്‍ തുടര്‍ച്ചയായി 84 മത്സരങ്ങള്‍ കളിച്ച് റെക്കോഡിട്ട അന്റോയിന്‍ ഗ്രീസ്മാന്‍ ഒടുവില്‍ പരിക്കേറ്റു പുറത്തായി. ഫ്രാന്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീസ്മാന്‍ 2017 ന് ശേഷം ആദ്യമായാണ് പുറത്താകുന്നത്. കണങ്കാലിന് പറ്റിയ പരിക്ക് കാരണമാണ് താരത്തിന് പുറത്താക്കേണ്ടിവന്നത്.
ഇത് കാരണം വരാനിരിക്കുന്ന ചില അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ ജര്‍മനി അടക്കമുള്ള ടീമുകള്‍ക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാകും. സ്റ്റാര്‍ താരത്തിന് പകരക്കാരനായി നാസിയോയുടെ മാറ്റിയോ ഗെന്‍ഡൗണ്‍ ആണ് കളത്തിലിറങ്ങുന്നത്. ഫ്രാന്‍സ് ടീമിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സാണ് താരത്തെ ടീമില്‍ എത്തിച്ചത്.
ജൂണില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിന് മുന്നോടിയായിട്ടാണ് ടീമുകളുടെ സൗഹൃദ പോരാട്ടം. ഗ്രീസ് മാന് തുടക്കത്തില്‍ മത്സരങ്ങള്‍ നഷ്ടപ്പെടുമെങ്കിലും യൂറോകപ്പിന് വേണ്ടി താരം തയ്യാറെടുക്കാന്‍ ആയിരിക്കും ലക്ഷ്യമിടുന്നത്.
അത്റ്റിക്കോ മാഡ്രിഡ് താരമായ ഗ്രീസ്മാന്‍ കഴിഞ്ഞവര്‍ഷം ബാഴ്‌സലോണക്കെതിരായ വമ്പന്‍ പോരാട്ടത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ആയിട്ടാണ് കളിച്ചത്. ഫ്രാന്‍സിനായി 120 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് നേടിയത്.
Content Highlight: Antoine Greezmann Is Out From France Football Team