| Wednesday, 27th May 2015, 12:25 pm

സ്ത്രീകളുടെ ലഗ്ഗിങ്‌സ് 'ലിംഗചലന'മുണ്ടാക്കി: സ്ത്രീവിരുദ്ധ പോസ്റ്റുമായി പ്രശസ്ത സാഹിത്യകാരന്‍ ബാബു കുഴിമറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലെഗ്ഗിംഗ്‌സ് ധരിച്ച സ്ത്രീകള്‍ പുരുഷന് ലിംഗ ചലനമുണ്ടാക്കുന്നവരാണെന്ന് പ്രശസ്ത എഴുത്തുകാരനും കേരള ബുക്ക് മാര്‍ക്കിന്റെ സെക്രട്ടറിയുമായ ബാബു കുഴിമറ്റം. “പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം” എന്ന മുന്നറിയിപ്പോടെ “പുരുഷന്റെ പുല്ലിംഗ ദോഷം” എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ബാബു കുഴിമറ്റം ഇത്തരത്തില്‍ സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

അമ്പലമുക്കില്‍ വച്ച് തന്റെ കാറൊന്നു പാളിയെന്നും അതിനു കാരണം യാതൊരു സ്വഭാവ ദോഷവുമില്ലാത്ത അവിവാഹിതനായ തന്റെ ഡ്രൈവറുടെ ശ്രദ്ധ പതറാന്‍ കാരണം റോഡില്‍ ലെഗ്ഗിങ്‌സ് ധരിച്ചു നിന്ന യുവതിയാണെന്നും. ആ “മാദക തിടമ്പ്” ഇത്രയും പ്രായമായ തിനിക്കുപോലും ലിംഗചലനം ഉണ്ടാക്കിയെന്നും ബാബു കുഴിമറ്റം തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ ആദ്യഭാഗങ്ങളിങ്ങനെ

“ഇന്നലെ അമ്പലമുക്കില്‍ വെച്ച് എന്റെ കാറൊന്നു പാളി .
കേരള സര്‍ക്കാര്‍ എനിക്ക് തന്ന ചെറുപ്പക്കാരനായ ഡ്രൈവര്‍ അവിവാഹിതനാണു . എങ്കിലും ഒരുവിധ സ്വഭാവ ദോഷങ്ങളുമില്ലാത്തവന്‍ .
എന്നിട്ടും അവന്റെ ശ്രദ്ധ പതറി . കാറ് ഒരു വശത്തേക്ക് അല്പമൊന്നു പാളി . ഭാഗ്യത്തിനു അപകടമൊന്നു മുണ്ടായില്ല .

അവനെ എങ്ങനെ കുറ്റപ്പെടുത്താന്‍ പറ്റും;
ഇത്രയും പ്രായമുള്ള എനിക്ക് പോലും “ലിംഗ ചലന”മുണ്ടാക്കിയ ഒരു ദര്‍ശനോത്സവം റോഡരികില്‍ നില്‍ക്കുന്നു .
ലക്ഷണമൊത്ത , ആകാരവടിവുകള്‍ വെളിവാക്കുന്ന നാല്‍പ്പത്തഞ്ച്കാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ …..

ഒടുവില്‍ വിശാഖ് തന്നെ എന്നോടു പറഞ്ഞു ; “അവള്‍ തുണിയുടുത്തിട്ടുണ്ട് സാറെ ” തൊലിയുടെ നിറമുള്ള പുതിയ വേഷം ലഗ്ഗിംഗ്‌സ് : ” ഈ വേഷത്തെയാ സാറെ യേശുദാസ് തെറ്റിദ്ധരിച്ച് ജീന്‍സെന്നു
വിളിച്ചത് ….”

പ്രായപൂർത്തിയായവർക്കു മാത്രം ================================== A* പുരുഷന്റെ പുല്ലിംഗ ദോഷംഇന്നലെ അമ്പലമുക്കിൽ വ…

Posted by Babu Kuzhimattom on Sunday, 24 May 2015

ഇത്തരത്തില്‍ ലിംഗ ചലനമുണ്ടാകുന്നവരെ ചൊവ്വാദോഷമറിയാത്ത സ്ത്രീപക്ഷവാദികളും ചാന്തുപൊട്ടുകളുമായ എഴുത്തുകാരും ഞരമ്പുരോഗിയെന്നു വിളിച്ചാക്ഷേപിക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്നും. പെണ്ണായാല്‍ അടക്കവും ഒതുക്കവും ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ആള്‍ എന്ന നിലയിലും പ്രമുഖ സാഹിത്യകനെന്ന നിലയിലും ബാബു കുഴിമറ്റത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ തീര്‍ത്തും സ്ത്രീവിരുദ്ധമായ പോസ്റ്റ് സോഷ്യല്‍ മീഡിയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മെയ് 24നാണ് അദ്ദേഹം തന്റെ ഈ “അനുഭവക്കുറിപ്പ് രേഖപ്പെടുത്തിരിക്കുന്നത്”. ഈ പോസ്റ്റിനടിയില്‍ കമന്റ്് ചെയ്തിട്ടുള്ളതില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അഭിമാനത്തോടെ സ്വീകരിക്കുന്നവരാണ് എന്നുള്ളതാണ് ശ്രദ്ധേയം.

ബാബു കുഴിമറ്റത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മാധ്യമപ്രവര്‍ത്തകനായ ഡി. ധനസുമോദ് തന്റെ ഫേസ്ബുക്കിലെഴുതിയ വിമര്‍ശനം

ബാബു കുഴിമറ്റത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയുള്ള ചില കമന്റുകള്‍



പോസ്റ്റിനെ അനുകൂലിച്ചെഴുതിയ ചില കമന്റുകള്‍



കൂടുതല്‍ വായനയ്ക്ക്‌

പെണ്‍കുട്ടികളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും…! വൈറലായ രണ്ട് വീഡിയോ ദൃശ്യങ്ങള്‍

കറുത്ത വംശജരായ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം

We use cookies to give you the best possible experience. Learn more