ന്യൂദല്‍ഹി: ആപ്പിളന്റെ 1 മില്യണ്‍ യു.ഡി.ഐ.ഡി( യുണീക് ഡിവൈസ് ഐഡന്റിഫയര്‍ നമ്പര്‍) ഓണ്‍ലൈനില്‍. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍(എഫ്.ബി.ഐ) ഏജന്റിന്റെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്താണ് ഐഡികള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്.[]
ആന്റി സെക് എന്ന ഹാക്കര്‍ സംഘമാണ് എഫ്.ബി.ഐ ഏജന്റിന്റെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്തത്. ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുടെ പേര്, യൂസര്‍ നെയിം, സര്‍വീസ് ടോക്കണ്‍, സിപ് കോഡ്, ഐ ഫോണ്‍, ഐപാഡ് ഉപയോക്താക്കളുടെ നമ്പര്‍, അഡ്രസ്സ് എന്നിവയാണ് ആന്റി സെക് ഹാക്കര്‍ സംഘം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതുകൂടാതെ ജാവാ പ്രോഗ്രാം ഉപയോഗിച്ചാണ് ലാപ്‌ടോപ്പ് ഹാക്ക് ചെയ്തതെന്നും ഹാക്കര്‍മാര്‍ പറയുന്നു.
40 അക്കങ്ങളും അക്ഷരങ്ങളും ചേര്‍ന്നതാണ് ആപ്പിളിന്റെ യു.ഡി.ഐ.ഡി കോഡ്. ആപ്പിള്‍ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിലാണ് ഇത് ഉപയോഗിക്കുന്നത്.
നിങ്ങളുടെ ഐഡിയും ഹാക്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.