| Sunday, 12th February 2017, 6:24 pm

'രാത്രിയില്‍ കേട്ടാലേ സുവിശേഷമാകൂ എന്ന് കരുതുന്ന സ്തീകളുണ്ട്'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മാര്‍ ജോസഫ് മെത്രാപ്പോലീത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട:  മാര്‍ത്തോമാ സഭയുടെ മരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീവിലക്കുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മാര്‍ ജോസഫ് മെത്രാപ്പോലീത്ത. സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കണ്‍വെന്‍ഷന്‍ നടത്തിപ്പിന്റെ  ചുമതലയുള്ള പ്രസംഗ സുവിശേഷ സംഘത്തിന്റെ തീരുമാനമാണ് അന്തിമമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

മെത്രാപ്പോലീത്തയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍

രാത്രി കേട്ടാല്‍ മാത്രമേ സുവിശേഷമാകൂ എന്ന് കരുതുന്ന സ്തീകളുണ്ട്. ആ പ്രവണത ശരിയല്ല. മാധ്യമങ്ങളില്‍ പേര് വരാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. യുദ്ധമുണ്ടാക്കി ജയിക്കേണ്ട സ്ഥലമല്ല. ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കേണ്ട.

കണ്‍വെന്‍ഷന്റെ ഭാഗമായി രാത്രി ഏഴുമുതല്‍ ഒന്‍പത് വരെ നടക്കുന്ന പ്രഭാഷണം കേള്‍ക്കുന്നതിനാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.  സ്ത്രീ വിലക്കില്‍ പ്രതിഷേധിച്ച്  കഴിഞ്ഞ ദിവസം കോഴഞ്ചേരിയില്‍ നടന്ന ബഹുജന-സ്ത്രീ കൂട്ടായ്മക്കത്തെിയവര്‍ക്ക് നേരെ കണ്‍വെഷന്‍ നടത്തിപ്പുകാരില്‍ ചിലര്‍ ആക്രമണം നടത്തിയിരുന്നു.

നവീകരണ വേദി, പത്തനംതിട്ട സ്ത്രീ വേദ, കേരള വനിതാ സാഹിതി സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.


Read more: വിമര്‍ശനങ്ങളോട് എതിര്‍പ്പില്ലെന്ന് അമര്‍ത്യാസെന്‍


We use cookies to give you the best possible experience. Learn more