0:00 | 5:05
Valentine's Day | ആര്‍ക്കാടാ ഇവിടെ പ്രേമിക്കേണ്ടത്‌ | Trollodutroll
അനുഷ ആന്‍ഡ്രൂസ്
2022 Feb 14, 01:31 pm
2022 Feb 14, 01:31 pm

ആര്‍ഷ ഭാരത സംസ്‌കാരത്തെ സംരക്ഷിക്കാന്‍ നടക്കുന്ന പലര്‍ക്കും വാലന്റൈന്‍സ് ഡെ, ഡേറ്റിങ്ങ്, റെഡ് റോസ്, ഓയോ റൂം, എന്നീ കാര്യങ്ങളെ തീരെ ഇഷ്ടമല്ല. അതുകൊണ്ട് തന്നെ പ്രണയദിനത്തില്‍ പെണ്ണിനെ മറന്ന് മണ്ണിനെ സ്‌നേഹിക്കാനാണ് അവര്‍ പറയുന്നത്. എന്തുകൊണ്ടാണ് സുഹൃത്തുക്കളെ നിങ്ങള്‍ക്ക് പ്രണയിക്കുന്നവരോട് ഇത്ര വിരോധം എന്ന് ചോദിച്ചാല്‍ അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും തന്നെ ഇല്ല..


എന്തോ ഇഷ്ടമല്ല അത്ര തന്നെ. വാലന്റൈന്‍സ് ദിനം ആഘോഷിച്ചാല്‍ ബലാത്സംഗം ഉണ്ടാകും, ഈ ദിവസം ഒരുപാട് കോണ്ടം വിറ്റഴിയുന്നത് നാടിന് നാണക്കേടാണ്, ഫ്രെബ്രുവരി 14ന് ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനമാണ് അതുകൊണ്ട് വാലന്റൈന്‍സ് ദിനം റദ്ദ് ചെയ്യണം എന്നത് പോലെയുള്ള തള്ളലുകളും നന്മകളുമാണ് അവര്‍ക്ക് പറയാനുള്ളത്.


Content Highlight : Anti-valentines day propaganda by Hindu right wing

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.