ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപ കേസിലെ പ്രതി യശ്പാല്‍ സിങിന് വധശിക്ഷ. ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിക്കയായ നരേഷ് ഷെരാവത്തിനെ ജീവപര്യന്തം തടവിനും കോടതി വിധിച്ചു.
1984 ദല്‍ഹിയില്‍ മഹിപാല്‍ പൂരില്‍ നടന്ന കലാപത്തില്‍ സിഖുകാരായ ഹര്‍ദീവ് സിങ്, അവതാര്‍ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെടുര്‍ന്നായിരുന്നു സിഖ് വംശജര്‍ക്കെതിരെ കലാപം പൊട്ടിപുറപ്പെട്ടത്. ദല്‍ഹിയില്‍ മാത്രം 2,733 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ വര്‍ഷമാണ് കലാപവുമായി ബന്ധപ്പെട്ട 241 കേസുകള്‍ അവസാനിപ്പിക്കാനുളള പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം പരിശോധിക്കാന്‍ സുപ്രീംകോടതി ഉന്നതതല സമിതിയെ നിയോഗിച്ചത്. തീരുമാനം പരിശോധിച്ച് 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
Also Read അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടിയാക്രമണം; ഒരാള്‍ അറസ്റ്റില്‍
തുടര്‍ന്ന് കലാപവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പുനരന്വേഷിക്കാന്‍ പുതിയ അന്വേഷണക്കമ്മീഷനെ നിയമിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. റിട്ടയേര്‍ഡ് ജഡ്ജിക്ക് പുറമേ ഒരു പോലീസ് ഓഫീസറും ഡി.ഐ.ജി പദവിയിലുള്ള റിട്ടയേര്‍ഡ് പോലീസ് ഓഫീസറും പ്രത്യക അന്വേഷണ സംഘത്തില്‍ ഉണ്ടായിരിക്കുമെന്നും അവരെ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശിക്കാമെന്നുമായിരുന്നു അന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള എസ്.ഐ.ടി റിപ്പോര്‍ട്ട് പരിശോധിച്ച ഉന്നതതലസമിതിയുടെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.