കറാച്ചി: പാകിസ്താനില്‍ ഷിയ വിഭാഗത്തിനെതിരെ വന്‍ പ്രക്ഷോഭം. കറാച്ചിയിലാണ് സുന്നി തീവ്ര സംഘടനകള്‍ ഉള്‍പ്പെട്ട പ്രതിഷേധം നടന്നത്.
രാജ്യത്തെ ഷിയ നേതാക്കള്‍ മത നിന്ദ നടത്തി എന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ മാസം നടന്ന ഷിയ ആചാരമായ അശൂറ ചടങ്ങില്‍ വെച്ച് ഷിയ മതനേതാക്കള്‍ ഇസ്ലാമിക നേതാക്കളെക്കുറിച്ച് നടത്തിയ പ്രസ്താവനകളാണ് വിവാദത്തിലായത്. ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത അശൂറ ചടങ്ങില്‍ മതനേതാക്കള്‍ ഇസ്‌ലാം മതത്തെ അവഹേളിച്ചു എന്നാണ് ആരോപണം.
എ.എഫ്.ഫി റിപ്പോര്‍ട്ട് പ്രകാരം 30000 ത്തോളം പേരാണ് പ്രതിഷേധത്തിനായി തെരവുകളിലിറങ്ങിയത്. സുന്നി സംഘടനയായ ജമാത്ത് അഹ് ലെ സുന്നത്, തീവ്ര സ്വഭാവമുള്ള പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ലബൈക് പാകിസ്താന്‍ ( ടി.എല്‍.പി) എന്നിവയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘ഷിയ ജെനിസൈഡ് ബിഗിന്‍’ എന്ന ഹാഷ് ടാഗാണ് പാകിസ്താന്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
ആഗസ്റ്റ് 28, 29 ( മുഹറം 9,10) എന്നീ ദിവസങ്ങളിലാണ് അശൂറ ചടങ്ങ് നടന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെറുമകന്‍ ഇമാം ഹുസൈന്‍ കര്‍ബാലയില്‍ പൊരുതി മരിച്ചിന്റെ ഓര്‍മ്മയ്ക്കായാണ് അശൂറ ആചരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ