| Wednesday, 28th November 2018, 9:53 pm

'എന്റെ പേര് എഴുതി അതിന് ചുറ്റും പുരുഷലിംഗം വരച്ചു, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇത് ചെയ്തത്';ജര്‍മനിയില്‍ വളരുന്ന സെമിറ്റിക് വിരുദ്ധത വെളിപ്പെടുത്തി അധ്യാപിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

“”അവരുടെ പുസ്തകത്തില്‍ “സ്വസ്തിക” വരച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ഒരു ദിവസം ബോര്‍ഡില്‍ എന്റെ പേര് എഴുതി അതിന് ചുറ്റും പുരുഷ ലിംഗം വരച്ചിരിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇതെല്ലാം ചെയ്യുന്നത്.

ജൂത വിശ്വാസിയായ റേച്ചല്‍ എപ്പോഴും ആലോചിച്ചിരുന്നത് തന്റെ മതവിശ്വാസത്തെ വിദ്യാര്‍ഥികളില്‍ നിന്നും മറയ്ക്കാനാണ്. ജര്‍മനിയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന റേച്ചല്‍ യൂറോപ്പില്‍ വളര്‍ന്നു വരുന്ന സെമിറ്റിക് വിരുദ്ധതയെകുറിച്ചു തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചും സി.എന്‍.എന്നിനോടാണ് വെളിപ്പെടുത്തിയത്. രാജ്യത്ത് സെമിറ്റിക്ക് വിരുദ്ധതയ്‌ക്കൊപ്പം ജൂത-മുസ്‌ലിം വിഭാഗങ്ങള്‍ക്കുനേരേ അക്രമം വര്‍ധിക്കുന്നതായും സി.എന്‍.എന്‍.പറയുന്നു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് നിരന്തരമായി ഉപദ്രവമുണ്ടായതോടെയാണ് റേച്ചല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുന്നത്. ഇതേ തുടര്‍ന്ന് സുരക്ഷയ്ക്കായി പേര് മാറ്റാനായിരുന്നു അധികൃതര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ പരാതിയില്‍ ഗൗരവമായ അന്വേഷണം നടന്നില്ലെന്നും അവര്‍ സി.എന്‍.എന്നിനോട് പറഞ്ഞു.

ALSO READ: ഇരുമ്പ് കസേരയിലിരുത്തി ഷോക്കടിപ്പിച്ചു, അനാവശ്യമായി മരുന്ന് കഴിപ്പിച്ചു, ‘മുസ്‌ലിമായ കുറ്റത്തിന്’ ക്രൂരമായി പീഡിപ്പിച്ച് ചൈനീസ് സര്‍ക്കാര്‍

ഇസ്രഈലിനെ ലോകത്തിലെ നാശമായി അവര്‍ കാണുന്നു. ലോകത്തിലുള്ള എല്ലാ ജൂതന്‍മാരും ഇസ്രഈലിനെ പിന്തുണയ്ക്കുന്നില്ല. പക്ഷെ ഇസ്രഈലിന്റെ പേരിലാണ് ചിലരുടെ ആക്രമണം. റേച്ചല്‍ പറയുന്നു.

ജര്‍മനി ഇപ്പോഴും ജൂത സമൂഹത്തിന് സുരക്ഷിതമല്ലെന്നാണ് റേച്ചല്‍ പറയുന്നത്. ഹോളോകോസ്റ്റിന്റെ പ്രേതങ്ങള്‍ ഇപ്പോഴും ജര്‍മന്‍ സമൂഹത്തില്‍ ഉണ്ടെന്ന് റേച്ചല്‍ സി.എന്‍.എന്നിനോട് പറഞ്ഞു.ക്ലാസ്‌റൂമുകളില്‍ പോലും ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത് ഇതിന്റെ തീവ്രത കൂട്ടുന്നുവെന്നാണ് മറ്റൊരു ജൂത വിശ്വാസി പറയുന്നത്.

നവനാസി പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ ശക്തമാകുന്നതിന്റെ തെളിവാണ് ആന്റി സെമിറ്റിസം ക്ലാസ്‌റൂമുകളിലേക്കും എത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പലരും സ്‌കൂളുകളില്‍ ജൂത വ്യക്തിത്വം തെളയിക്കാതെയാണ് ജോലി ചെയ്യുന്നത്.

Image result for ANTI SEMITISM

മുന്‍കാലങ്ങളേക്കാള്‍ അപകടകരമാം വിധം ആന്റി സെമിറ്റിസം ജര്‍മന്‍ സമൂഹത്തില്‍ വേരൂന്നിയെന്ന് ബര്‍ലിന്‍ ആസ്ഥാനമായുള്ള സംഘടനയുടെ തലവന്‍ മറീന ചെറിനിവ്‌സ്‌കി പറയുന്നു.

ഫ്രങ്ക്ഫര്‍ട്ടില്‍ അധ്യാപികയായ മിഷേല്‍ പറയുന്നത് എനിക്കൊരിക്കലും അവരുടെ മുന്നില്‍ ഞാന്‍ ജൂതയാണെന്ന് പറയാന്‍ കഴിയില്ല എന്നാണ്. അങ്ങനെ പറഞ്ഞാല്‍ അതെന്റെ ജീവനെ വരെ പ്രതികൂലമായി ബാധിക്കും.

ബര്‍ലിന്‍ ആസ്ഥാനമായുള്ള റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ആന്റി സെമിറ്റിസം എന്ന സംഘടനയുടെ പഠനപ്രകാരം 2017ല്‍ ജൂതരായിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകന്‍മാര്‍ക്കുമെതിരെ മുപ്പതോളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ഒരുപാടുണ്ടെന്ന് ആര്‍.ഐ.എ.എസ്. പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടികളാണ് കുറ്റക്കാരായി പൊലീസ് പിടിച്ചിട്ടുള്ളതെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: ‘പരസ്പരം കലഹിച്ച് ഇനി എത്ര നാൾ മുന്നോട്ട് പോകും’:പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഒരു ജൂതനാണെങ്കില്‍ നിങ്ങള്‍ ജര്‍മനിയില്‍ സൂക്ഷിച്ച് ജീവിക്കണം. എവിടെ നിന്ന് വേണമെങ്കിലും ആക്രമണം സംഭവിക്കാം. പത്തൊമ്പതുകാരനായ ഫ്‌ലോറിയാന്‍ പറയുന്നു.

സി.എന്‍.എന്നിന്റെ പഠനപ്രകാരം ജര്‍മനിയില്‍ ആന്റി സെമിറ്റിസം അപകടകരമാം വിധം വളരുകയാണ്. അഞ്ച് വര്‍ഷം മുമ്പ് വരെ ഒരു ജൂതനും ജര്‍മനിയില്‍ നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അപകടകരമാം വിധം മാറിയെന്ന് ഡോറോന്‍ റൂബിനെ ഉദ്ധരിച്ച് സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ജൂതന്‍മാര്‍ മാത്രമല്ല മുസ്‌ലങ്ങളും ആന്റി സെമിറ്റിക് സംഘങ്ങളുടെ ഉപദ്രവത്തിന് ഇരയാകുന്നുവെന്നാണ് റീസ്ബര്‍ഗ് ഇനിഷേറ്റീവ് എഗെയ്ന്‍സ്റ്റ് ആന്റി സെമിറ്റിസത്തിന്റെ കണ്ടെത്തല്‍. രാജ്യത്തെ 40 ലധികം സ്‌കൂളുകളില്‍ മുസ്‌ലീം വിദ്യാര്‍ഥികളും അധ്യാപകരും ഉപദ്രവത്തിന് ഇരയാകുന്നുവെന്നാണ് കണക്കുകള്‍.

നവനാസി പ്രസ്ഥാനങ്ങള്‍ രാജ്യത്തെ മുസ്‌ലീങ്ങളേയും ലക്ഷ്യമിടുന്നുണ്ട്. പലയിടത്തും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജൂത സംഘടനകള്‍ പറയുന്നു. ജര്‍മന്‍ സമൂഹത്തില്‍ മുസ്‌ലീങ്ങള്‍ വ്യാപകമായി വംശീയധിക്ഷേപത്തിന് ഇരയാകുന്നുണ്ടെന്ന് ഹിസാര്‍സി പറയുന്നു.

ALSO READ:സിറിയന്‍ ബാലന് നേരെ ഓസ്‌ട്രേലിയയില്‍ ആക്രമണം; പ്രതിഷേധവുമായി മുന്‍ക്രിക്കറ്റ് താരം ഷെയിന്‍ വോണ്‍, വീഡിയോ

ജുത വിരുദ്ധത ശക്തമാകുന്നതിനോടൊപ്പം മുസ്‌ലിം വിരുദ്ധതയും ശക്തമാകുന്നുണ്ടെന്ന് ജുത അനുകൂല സംഘടനകള്‍ പറയുന്നുണ്ട്. പക്ഷെ സമൂഹത്തില്‍ പരിഗണന ലഭിക്കുന്നുണ്ടെന്നും വലിയരീതിയിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് മുസ്‌ലിം സംഘടനകള്‍ പറയുന്നത്.

എന്നാല് ഫലസ്തീന് വിഷയത്തില് സ്വയം ന്യായീകരിക്കാനുള്ള ഇസ്രാഈലിന്റെ നാടകമാണ് ആന്റി സെമിറ്റിസമെന്ന് ജര്മനിയിലെ രാഷട്രീയ നിരീക്ഷകര് പറയുന്നു. ഗാസ വിഷയത്തില് ഇസ്രാഈല് പ്രതിരോധത്തിലാകുമ്പോഴാണ് ആന്റി സെമിറ്റിസവുമായി രംഗത്ത് വരുന്നതെന്നും അവര് ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more