റൊമാനിയ: രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ എത്തപ്പെടുകയും, അതിനെ അതിജീവിക്കുകയും, പിന്നീട് എഴുത്തുകാരനായി, നോബല്‍ നേടിയ എലി വീസലിന്റെ വീട്ടില്‍ അതിക്രമം. സെമറ്റിക മതവിരുദ്ധരാണ് വീസലിന്റെ വീട്ടില്‍ ആക്രമണം നടത്തിയത്.
2016ല്‍ എലി വീസല്‍ മരിച്ചതിന് ശേഷം വീട് ഒരു സ്മാരകമായി സംരക്ഷിച്ച് വരികയാണ്. 1960ല്‍ പ്രസിദ്ധീകരിച്ച “നൈറ്റ്” എന്ന പുസ്തകം പ്രശസ്തമാണ്. 1986ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം വീസലിനെ തേടിയെത്തി.
സെമറ്റിക്ക് വിരുദ്ധ എഴുത്ത് വീസലിന്റെ വീടിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ റൊമാനിയ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ALSO READ: സര്‍ക്കാരിനെ വിമര്‍ശിച്ചു: ചൈനയില്‍ ചിത്രകാരന്റെ സ്റ്റുഡിയോ തകര്‍ത്തു
1944ല്‍ പതിനാലായിരം ജൂതര്‍ക്കൊപ്പം ഓഷ്‌വിറ്റ്‌സിലുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ എലി വീസല്‍ എത്തപ്പെട്ടു. വീസലിന്റെ അമ്മയും സഹോദരിയും അവിടെ വെച്ച് മരണപ്പെട്ടു. അവശേഷിച്ച സഹോദരിമാര്‍ക്കൊപ്പം വീസല്‍ രക്ഷപ്പെടുകയായിരുന്നു. എലി വീസലിന്റെ “നൈറ്റ്” എന്ന പുസ്തകം സംസാരിക്കുന്നത് കോണ്‍സന്‍ട്രേഷന്‍ ക്യാംപ് അനുഭവങ്ങളാണ്.