കൂടുകുളം: ഫുകുഷിമ ആണവ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൂടംകുളം ആണവനിലയം ആണവവിരുദ്ധ സമരസമിതി ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ആണവനിലയത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.[]
അക്രമസാധ്യതയെ തുടര്‍ന്ന് നാലായിരത്തോളം പോലീസ് സേനയെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
പ്രദേശത്ത് നാലില്‍ കൂടുതല്‍ പേര്‍ കൂട്ടംചേരുന്നത് ജില്ലാ കലക്ടര്‍ സമയമൂര്‍ത്തി വിലക്കിയിരുന്നു.
എന്നാല്‍ നിരോധനാഞ്ജ ലംഘിച്ച് ആണവനിലയം ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചു. ആണവനിലയത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് ജനങ്ങളേയും സര്‍ക്കാരിനേയും ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമരസമിതി ഉപരോധ സമരം നടത്തുന്നത്.
2011 ഡിസംബറിലാണ് ഇന്ത്യയും റഷ്യയും ചേര്‍ന്നുള്ള ആണവനിലയം ആദ്യമായി കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നു.