| Friday, 10th January 2020, 10:06 pm

സംഘപരിവാര്‍ കാലത്ത് വംശഹത്യാസിനിമകള്‍ കാണുമ്പോള്‍; കോഴിക്കോട്ട് ആന്റി നാസി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിരസ്റ്ററിനെതിരെയും പ്രതിഷേധിച്ച് ആന്റി നാസി ഫിലം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് കേരള ചലച്ചിത്ര അക്കാദമി ഹാളിലാണ് ചലചിത്രോത്സവം സംഘടിപ്പിക്കുന്നത്.

ജനുവരി 18,19 തിയ്യതികളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ ലോകത്ത് ചിത്രീകരിച്ച വംശഹത്യകള്‍ പ്രമേയമായ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

സംഘപരിവാറിന്റെ കാലത്ത് വംശഹത്യാ സിനിമകള്‍ വീണ്ടും കാണുക എന്ന ഉദ്ദേശത്തോടെയാണ് ‘അഖില ഭാരതീയ ആന്റി നാസി ഫിലിം ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ആനക്കുളം റോഡിലുള്ള കേരള ചലച്ചിത്ര അക്കാദമി ഹാളിലെ ആംഫിതിയറ്ററില്‍ വെച്ചാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more