| Monday, 30th November 2020, 2:03 pm

ബി.ജെ.പി ഒരു മുസ്‌ലിമിനെ മത്സരിപ്പിക്കുമെന്ന് ഒരിക്കലും കരുതേണ്ടെന്ന് ബി.ജെ.പി; സീറ്റ് ഹിന്ദുക്കള്‍ക്കും ഹിന്ദുത്വവാദികള്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുസ്‌ലിം വിരുദ്ധ പ്രസ്താവന നടത്തി കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ. ബെലാഗാവി ലോക് സഭാ സീറ്റ് സംബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് ഇടയാക്കിയത്.

ആര്‍ക്കൊക്കെ സീറ്റ് കൊടുത്താലും ഉപതെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ കേന്ദ്രമായ ബെലാഗാവില്‍ മുസ്‌ലിങ്ങള്‍ക്ക് ബി.ജെ.പി സീറ്റ് കൊടുക്കില്ലെന്നായിരുന്നു ഈശ്വരപ്പ പറഞ്ഞത്. അങ്ങനൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കുക കൂടിവേണ്ട എന്നാണ് ഈശ്വരപ്പ പറഞ്ഞത്.

‘ഹിന്ദുക്കളിലെ ഏത് സമുദായത്തിനും ഒരുപക്ഷേ ഞങ്ങള്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയേക്കാം. ലിംഗായത്തുകള്‍ക്കോ കുറുബകള്‍ക്കോ വൊക്കാലിംഗകള്‍ക്കോ ബ്രാഹ്മണര്‍ക്കോ സീറ്റ് കൊടുക്കും പക്ഷേ ബെലാഗാവില്‍ മുസ്‌ലിങ്ങള്‍ക്ക് സീറ്റ് നല്‍കില്ല,” ഈശ്വരപ്പ പറഞ്ഞു.

ഹിന്ദുത്വത്തെ അനുകൂലിക്കുന്നവര്‍ക്ക് മാത്രം ബി.ജെ.പി സീറ്റ് നല്‍കുമെന്നും ഇയാള്‍ പറഞ്ഞു.

നേരത്തേയും ഇത്തരത്തില്‍ മുസ്‌ലിം വിരുദ്ധ പ്രസ്താവനയുമായി ഈശ്വരപ്പ രംഗത്തെത്തിയിരുന്നു. കര്‍ണാടകയില്‍ തങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് സീറ്റ് നല്‍കില്ലെന്നായിരുന്നു അന്നും ഈശ്വരപ്പ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Anti Muslim Statement By BJP minister

Latest Stories

We use cookies to give you the best possible experience. Learn more