ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം പിന്നോക്ക വിഭാഗങ്ങള്‍ക്ക് എതിരാണെന്ന ധാരണ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഇത് ഗൗരവമായി എടുത്തില്ലെങ്കില്‍ 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇതിന് കടുത്ത വിലകൊടുക്കേണ്ടി വരുമെന്നും ലോക് ജനശക്തി പാര്‍ട്ടി നേതാവ് കൂടിയായ പസ്വാന്‍ പറഞ്ഞു.
“ഉന്നതജാതിക്കാരുടെ ഒരു ഗ്രൂപ്പാണ് അധികാരത്തിലെന്ന ധാരണ നിലവിലുണ്ട്. ഇത് മാറ്റിയെടുത്താല്‍ നരേന്ദ്ര മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്നും രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ജനങ്ങള്‍ക്കായി ചെയ്യുന്നുണ്ടെങ്കിലും പിന്നോക്ക വിഭാഗങ്ങളിലേക്ക് ഇത് എത്തുന്നില്ല. ബി.ജെ.പിക്കുള്ള ഉപരിവര്‍ഗ ചിത്രം പ്രതിപക്ഷത്തിന് അനുകൂലസാഹചര്യമുണ്ടാക്കുന്നുണ്ട്. ഇത് ഇല്ലാതാക്കേണ്ടതാണ്”- പസ്വാന്‍ പറഞ്ഞു. ഒരു സംവാദത്തിനിടെയായിരുന്നു പാസ്വാന്റെ പ്രതികരണം.