| Saturday, 2nd September 2017, 3:36 pm

'ഇവിടെ മുസ്‌ലിമുകള്‍ക്ക് ഇടമില്ല'; പെരുന്നാള്‍ ആശംസ നേര്‍ന്ന മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം നാസോണിനെതിരെ വംശീയാധിക്ഷേപവുമായി ആരാധകന്‍; തിരിച്ചടിച്ച് താരവും മഞ്ഞപ്പടയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവന്റി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം നാസോണിനെതിരെ വംശീയാധിക്ഷേപവുമായി ആരാധകന്‍. ഹെയ്തി താരവും ഇപ്പോള്‍ കൊവന്ററി സിറ്റിയുടെ താരവുമായ ഡക്കന്‍സ് നാസോണെയാണ് കൊവന്ററി സിറ്റി ആരാധകന്‍ വംശീയമായി അധിക്ഷേപിച്ചത്.

ഈദ് ദിനമായ ഇന്നലെ ട്വിറ്ററില്‍ എല്ലാ ആരാധകര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് നാസോണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ആരാധകന്‍ രംഗത്തെത്തിയത്. ഇത് കൊവന്റി സിറ്റിയാണെന്നും ഇവിടെ മുസ്‌ലിമുകള്‍ക്ക് ഇടമില്ലെന്നുമായിരുന്നു ആരാധകന്റെ പ്രതികരണം. എന്നാല്‍ ആരാധകന്റെ വര്‍ഗ്ഗീയ പരമാര്‍മശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.


Also Read:  റിമയ്ക്ക് പഠനം തുടരാം; സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായ ദളിത് വിദ്യാര്‍ത്ഥിനിയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും


കൊവന്ററി സിറ്റിയുടെ മറ്റാരാധകരും ഫുട്‌ബോള്‍ ലോകത്തുള്ള നിരവധി പേരും നാസോണു പിന്തുണയുമായി എത്തി. കൊവന്ററി ആരാധകര്‍ മാത്രമല്ല കേരളത്തില്‍ നിന്നുള്ള ആരാധകരും പഴയ ബ്ലാസ്റ്റേഴ്‌സ് താരത്തിനു വേണ്ടി രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്.

പിന്നാലെ പ്രതികരണവുമായി നാസോണ്‍ തന്നെ രംഗത്തെത്തി. വംശീയാധിക്ഷേപത്തിനുള്ള സ്ഥലമല്ല എന്നും ഇത്തരം മനസ്സുള്ളവര്‍ക്ക് ഈ ലോകത്ത് സ്ഥാനമില്ല എന്നായിരുന്നു നേസോണ്‍ ഇതിനെ കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ക്ലബായ വോള്‍വ്‌സില്‍ എത്തിയിരുന്നു നാസോണ്‍. വോള്‍വ്‌സില്‍ നിന്ന് വായ്പാടിസ്ഥാനത്തിലാണ് ഇത്തവണ നാസോണ്‍ കൊവന്ററി സിറ്റിയില്‍ എത്തിയത്.

We use cookies to give you the best possible experience. Learn more